മക്ക: മക്ക-മദീന ഹൈവേയിൽ നടന്ന വാഹനാപകടത്തിൽ നാല് പേർ മരിച്ചു. ട്രക്കും യാത്രാ ബസും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ നാലു പേർ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി ആവശ്യമായ പരിചരണം ലഭ്യമാക്കിയിട്ടുണ്ടെന്നും അപകടകാരണങ്ങൾ കണ്ടെത്തുന്നതിനും അത് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി വരികയാണെന്നും മദീന പോലീസ് മാധ്യമ വക്താവ് പറഞ്ഞു.




