കിഴക്കൻ പ്രവിശ്യ കെ എം സി സി തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനംവെള്ളിയാഴ്ച

0
346

ദമാം: കേരള നിയമ സഭയിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടു കിഴക്കൻ പ്രവിശ്യ കെ എം സി സി സംഘടിപ്പിക്കുന്ന തെരെഞ്ഞെടുപ്പ് സമ്മേളനം
മാർച്ച് 19 നു വെള്ളിയാഴ്ച സഊദി സമയം രാത്രി 7.45 നു നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.


മലപ്പുറം പാർലിമെന്റ് മണ്ഡലം സ്ഥാനാർഥി എംപി അബ്ദുസ്സമദ് സമദാനി, മുസ്‌ലിം ലീഗ് സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി പിഎംഎ സലാം തുടങ്ങി മുസ്‌ലിം ലീഗിന്റെയും യു ഡി എഫിന്റെയും പ്രമുഖ നേതാക്കൾ
ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെ നടക്കുന്ന സമ്മേളനത്തിൽ
സംബന്ധിക്കുമെന്ന് കിഴക്കൻ പ്രവിശ്യാ കമ്മിറ്റി നേതാക്കളായ മുഹമ്മദ് കുട്ടി കോഡൂർ, ആലിക്കുട്ടി ഒളവട്ടൂർ എന്നിവർ വാർത്താ ക്കുറിപ്പി ൽ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here