വിജയ് ദം ദം ബിരിയാണി കോൺടെസ്റ്റ്; ജിദ്ദയിലെ സെമി ഫൈനൽ സെപ്റ്റംബർ 11-ന്

News Desk
1 Min Read

​ജിദ്ദ: സൗദി അറേബ്യയിലെ ഏറ്റവും വലിയ പാചകപോരാട്ടം ‘വിജയ് ദം ദം ബിരിയാണി കോൺടെസ്റ്റിന്റെ’ ജിദ്ദ സെമി ഫൈനൽ സെപ്റ്റംബർ 11-ന് നടക്കും. ജിദ്ദ മർവയിലെ ലുലു മാളാണ് ആവേശകരമായ ഈ പാചകപ്പോരാട്ടത്തിന് വേദിയാകുന്നത്.
​ദമ്മാമിലെയും റിയാദിലെയും മത്സരങ്ങൾക്ക് ശേഷമാണ് പ്രവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സെമി ഫൈനൽ ജിദ്ദയിൽ അരങ്ങേറുന്നത്.

പാചക മാമാങ്കത്തിനൊപ്പം പ്രശസ്ത ഗായകരായ കണ്ണൂർ ഷെരീഫും ക്രിസ്റ്റകലയും നയിക്കുന്ന സംഗീത വിരുന്നും പരിപാടിക്ക് മാറ്റുകൂട്ടും. പാട്ടും പാചകവും ഒത്തുചേരുന്ന ഈ വേറിട്ട അനുഭവം ജിദ്ദയിലെ കുടുംബങ്ങൾക്കും പ്രവാസികൾക്കും വലിയൊരു ആഘോഷമായിരിക്കും.
​സെമി ഫൈനലിൽ വിജയം നേടുന്നവരാണ് വരുന്ന സെപ്റ്റംബർ 25-ന് റിയാദിൽ നടക്കുന്ന മെഗാ ഗ്രാൻഡ് ഫിനാലെയിലേക്ക് നേരിട്ട് യോഗ്യത നേടുക. റിയാദ് ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരയ്ക്കുന്ന അന്തിമ പോരാളികൾ ആരൊക്കെയെന്ന നിർണ്ണായക പ്രഖ്യാപനവും ജിദ്ദ വേദിയിൽ വെച്ച് നടക്കും.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!