ജിദ്ദ: ഒന്നര പതിറ്റാണ്ട് കാലത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദ – കോട്ടക്കൽ മണ്ഡലം കെഎംസിസി ഉപദേശക സമിതി അംഗം വി. ടി ബഷീർ ഇരിമ്പിളിയത്തിന് ഷറഫിയ സഫയർ ഓഡിറ്റോറിയത്തിൽ വെച്ച് മണ്ഡലം കെ എം സി സി യാത്രയയപ്പ് നൽകി. ചടങ്ങിൽ മണ്ഡലത്തിലെ നിരവധി സഹപ്രവർത്തകരും കെഎംസിസി നേതാക്കളും പങ്കെടുത്തു.
മുതിർന്ന കെഎംസിസി നേതാവ് മജീദ് കോട്ടീരി ഉദ്ഘാടനം ചെയ്തു. പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്നവർ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ചും അവയെ അതിജീവിക്കാനുള്ള മാർഗങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പ്രവാസികളുടെ കഴിവും വർഷങ്ങളായുള്ള അനുഭവ സമ്പത്തും ഉപയോഗപ്പെടുത്തി നാട്ടിൽ സംരംഭങ്ങൾ തുടങ്ങുന്നതിനെക്കുറിച്ചും അത് നാടിന്റെയും സംഘടനയുടെയും വളർച്ചക്കായി എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. സഊദി കെഎംസിസി നാഷണല്‍ സെക്രട്ടറി നാസർ വെളിയങ്കോട് പ്രഭാഷണം നടത്തി. ‘പ്രവാസി ജീവിതവും നേരിടുന്ന വെല്ലുവിളികളും’ എന്ന വിഷയത്തിൽ അദ്ദേഹം നടത്തിയ പ്രഭാഷണം ശ്രദ്ധേയമായി. പ്രവാസാനന്തര ജീവിതത്തിൽ കൃത്യമായ പദ്ധതികളോടെ മുന്നേറേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. പരിപാടിയില്‍ കോട്ടക്കല്‍ മണ്ഡലം കെ എം സി സി പ്രസിഡന്റ് ടി. ടി ഷാജഹാൻ പൊന്മള അധ്യക്ഷത വഹിച്ചു.
മണ്ഡലം കെ എം സി സി ഭാരവാഹികളായ കുഞ്ഞാലി കുമ്മാളിൽ, സി. കെ കുഞ്ഞുട്ടി കോട്ടക്കല്‍, അൻവർ പൂവല്ലൂർ, നാസർ ചെങ്ങാംപ്പള്ളി, എം.ടി നാസർ, അഹ്മദ് കുട്ടി, റഫീഖ് എടയൂർ, സൈനുദ്ധീൻ കൊടഞ്ചേരി, റസാഖ് വെണ്ടല്ലൂർ, ഹനീഫ പൊന്മള, ഷരീഫ് കൂരിയാട്, ടി. കെ അൻവർ കുറ്റിപ്പുറം,
മരക്കാർ കോട്ടക്കൽ, ഷമീർ പൊന്മള തുടങ്ങിയവര്‍ യാത്ര മംഗളം നേര്‍ന്നു സംസാരിച്ചു. ബഷീർ ഇരിമ്പിളിയം മറുപടി പ്രസംഗത്തിൽ കെ എം സി സി പ്രവര്‍ത്തകരുടെ സ്നേഹത്തിനും സഹകരണത്തിനും നന്ദി അറിയിച്ചു. മണ്ഡലം കെ എം സി സി ജനറല്‍ സെക്രട്ടറി ഹംദാന്‍ ബാബു കോട്ടക്കല്‍ സ്വാഗതവും സെക്രട്ടറി ആബിദ് തയ്യില്‍ നന്ദിയും പറഞ്ഞു.





