ഇന്ത്യ-സഊദി വിദേശ കാര്യ മന്ത്രിമാർ ചർച്ച നടത്തി, വിമാന സർവീസ് പുനഃരാരംഭവും ചർച്ചയായതായി ജയിശങ്കർ

0
3210

റിയാദ്: സഊദി വിദേശ കാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനുമായി ചർച്ച നടത്തിയതായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ: എസ് ജയിശങ്കർ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും മറ്റ്‌ പ്രധാന സംഭവ വികാസങ്ങളും ഇരു കൂട്ടരും ചർച്ച ചെയ്തു.

അന്താരാഷ്ട്ര വിമാന സർവീസ് പുനരാരംഭിക്കലും അഫ്ഗാൻ വിഷയങ്ങളും ചർച്ചയിൽ കടന്ന് വന്നതായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ട്വീറ്ററിൽ അറിയിച്ചു. എന്നാൽ, സഊദി പ്രവാസികൾ ചർച്ചയിൽ കാര്യമായ പ്രതീക്ഷ അർപ്പിക്കുന്നില്ല. കുറേകാലമായി വിമാന സർവ്വീസ് പുനഃരാരംഭവുമായി ചർച്ചകൾ നടക്കുന്നതായി ഇന്ത്യ പറയുന്നു. എന്നാൽ, ഇപ്പോഴും ചർച്ചകൾ നടത്തിയെന്ന പ്രസ്താവന മാത്രമാണ് പുറത്തു വരുന്നത്.