നാല് പതിറ്റാണ്ട് കർമ്മനിരതൻ, ഒടുവിൽ ഇന്ത്യക്കാരന് ലഭിച്ച ഗംഭീര യാത്രയയപ്പ്‌ ഏവരെയും അമ്പരപ്പിക്കും

0
4307

റിയാദ്: നാല് പതിറ്റാണ്ടോളം കഴിഞ്ഞ ഇന്ത്യക്കാരനെ സഊദി കുടുംബം നൽകിയ ഗംഭീര യാത്രയയപ്പ്‌ സോഷ്യൽ മീഡിയകളിൽ വൈറലായി. 38 വർഷം തങ്ങളോടൊപ്പം നാട്ടിൽ കഴിഞ്ഞ ഇന്ത്യക്കാരനെ ഒരു സഊദി കുടുംബവും പ്രദേശത്തെ ജനങ്ങളും ഒരുമിച്ച് നൽകിയ യാത്രയയപ്പാണ് ഏറെ ശ്രദ്ധയാകർഷിച്ചത്.

ഖുറയാത്തിലെ ഒരു പള്ളിയിൽ ഇമാമായി സേവനം ചെയ്യുകയായിരുന്ന ശൈഖ് സഈദ് എന്ന ഇന്ത്യക്കാരനെയാണു ഒരു സഊദി കുടുംബവും പൊതു ജനങ്ങളും ആദരിക്കുകയും ഊഷ്‌മളമ യാത്രയയപ്പും നൽകിയത്. ശൈഖ് സഈദിനു യാത്രയയപ്പ് നൽകുന്നതിൻ്റെ ഭാഗമായി സഊദി കുടുംബം അത്താഴ വിരുന്ന് സംഘടിപ്പിച്ചിരുന്നു. ഇതിലാണ് പ്രദേശത്തെ പ്രമുഖ സഊദി പൗരന്മാർ പങ്കെടുത്ത് ഗംഭീരമാക്കിയത്.

സഊദിയോട് വിട പറയുന്നതിൽ ദു:ഖം പ്രകടിപ്പിച്ച ശൈഖ് സഈദ് രാജ്യത്തിനും നേതൃത്വത്തിനും ജനങ്ങൾക്കും നന്ദി അറിയിച്ചു. ചടങ്ങിൽ എത്തിയ പലരും ശൈഖ് സഈദിനു സമ്മാനങ്ങളും മറ്റും നൽകുകയും ചെയ്തു.

യാത്രയപ്പിൻ്റെ വീഡിയോ കാണാം👇