റിയാദ്: സഊദിയിൽ നഗരങ്ങൾക്കകത്ത് സർവീസ് നടത്തുന്ന ബസുകളിൽ മുഴുവൻ സീറ്റുകളിലും യാത്രക്കാരെ കയറ്റാൻ അനുമതിനൽകി. പൊതുഗതാഗത അതോറിറ്റിയാണ് ഇതിന് അനുമതി നൽകിയത്. വിദ്യാഭ്യാസ, ഹജ്ജ് ഉംറ, ടൂറിസം വിസിറ്റിംഗ്, ഇവൻ്റ്സും മറ്റും സംഘടിപ്പിക്കുന്ന വകുപ്പുകൾക്കു കീഴിലെ ബസുകൾ തുടങ്ങി നഗരങ്ങളിൽ സർവീസ് നടത്തുന്ന മുഴുവൻ ബസുകൾക്കും ഇത് ഉപയോഗപ്പെടുത്താനാകും.
എന്നാൽ, യാത്രക്കാർ സഊദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്‌സിൻ ഡോസുകൾ സ്വീകരിച്ചവരായിരിക്കണം. യാത്രയിൽ ഉടനീളം മാസ്‌ക് ധരിക്കൽ, കൈകൾ അണുവിമുക്താക്കൽ അടക്കമുള്ള പ്രോട്ടോകോളുകൾ പാലിക്കൽ എന്നിവക്കൊപ്പം രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ തവക്കൽനാ ആപിൽ അത് വ്യക്തമാക്കുന്ന സ്റ്റാറ്റസും കാണിച്ചിരിക്കണം.




