റിയാദ്: ലോകാരോഗ്യ സംഘടന (WHO) യുടെ പുതിയതും ഉയർന്നുവരുന്നതുമായ രോഗകാരികളുടെ ഉത്ഭവത്തെക്കുറിച്ചുള്ള ശാസ്ത്രീയ ഉപദേശക സമിതി അംഗമായി സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിരോധ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. അബ്ദുല്ല അൽ അസിരിയെ തിരഞ്ഞെടുത്തു.
സയന്റിഫിക് അഡ്വൈസറി ഗ്രൂപ്പിൽ ലോകത്തിലെ പ്രമുഖ ശാസ്ത്രജ്ഞരുടെ 28 അംഗങ്ങളാണ് ഉൾപ്പെടുന്നത്. ഉയർന്നുവരുന്നതും വീണ്ടും ഭീഷണി ഉയർത്തുന്നതുമായ രോഗാണുക്കളുമായി ബന്ധപ്പെട്ട വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നതാണ് സംഘം. എപ്പിഡെമിയോളജി, പബ്ലിക് ഹെൽത്ത്, മൈക്രോബയോളജി, വൈറോളജി, പ്രിവന്റീവ് മെഡിസിൻ, ബയോളജി, അനിമൽ ഹെൽത്ത്, സോഷ്യൽ സയൻസ് എന്നിവയിൽ ഊന്നിയാണ് സംഘത്തിന്റെ പ്രവർത്തനം.
ശാസ്ത്ര ജേണലുകളിൽ 11,318 അവലംബങ്ങൾ കൂടാതെ 180 ലധികം ഗവേഷണങ്ങളും പ്രത്യേക പഠനങ്ങളും ഡോ. അബ്ദുല്ല അൽ-അസിരി നടത്തിയിട്ടുണ്ട്.




