കേരളത്തെ നടുക്കിയ നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി വരുന്നത് എട്ട് വർഷത്തിന് ശേഷം; വിചാരണ അടച്ചിട്ട മുറിയിൽ

0
146

കൊച്ചി: കേരള മനസാക്ഷിയെ നടുക്കിയ നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ട് വർഷത്തിന് ശേഷമാണ് വിധി വരുന്നത്. സിനിമയെക്കാൾ വലിയ നാടകീയം രംഗങ്ങളാണ് കേസിന്‍റെ വിചാരണ വേളയില്‍ ഉണ്ടായത്. 28 സാക്ഷികളാണ് വിസ്താരത്തിനിടെ കൂറുമാറിയത്. 2020 ജനുവരി 30നാണ് കേസിന്‍റെ വിചാരണ തുടങ്ങിയത്. ഒന്നാം പ്രതി എൻ എസ് സുനിൽ (പൾസർ സുനി) അടക്കം ഒമ്പത് പ്രതികളാണ് കേസില്‍ വിചാരണ നേരിട്ടത്. കേസിൽ എട്ടാം പ്രതിയാണ് നടൻ ദിലീപ്.

2017 ഫെബ്രുവരി 17 നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ഷൂട്ടിങ്ങിന് ശേഷം തൃശൂരിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ നടിയെ ആക്രമിച്ചെന്നും ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയെന്നുമാണ് കേസ്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയാണ് കേസിൽ വിധി പറയുക. 2019 ലാണ് കേസിൽ വിചാരണ നടപടി തുടങ്ങിയത്. 261 സാക്ഷികളെ വിസ്തരിച്ച കോടതി 1700 രേഖകളും പരിഗണിച്ചു. 28 സാക്ഷികൾകൂറുമാറി. കേസിലെ മൂന്ന് പ്രതികൾ മാപ്പുസാക്ഷികളായിരുന്നു. പൊലീസ് ഉദ്യോഗസ്ഥനായ, അനീഷ് വിപിൻലാൽ, വിഷ്ണു എന്നിവരാണ് മാപ്പ് സാക്ഷികൾ. രണ്ട് പ്രതികളെ നേരത്തെ കോടതി വിട്ടയച്ചു. അഭിഭാഷകരായ രാജു ജോസഫ് പ്രതീഷ് ചാക്കോ എന്നിവരെയാണ് ജില്ലാ കോടതി വിട്ടയച്ചത്.