സിബിഐ ചമഞ്ഞ് തട്ടിപ്പ്; ഐടി ജീവനക്കാരിക്ക് നഷ്ടപ്പെട്ടത് 32 കോടി

0
121

ബെംഗളൂരു: ആറു മാസം നീണ്ടു നിന്ന ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ 32 കോടി രൂപ നഷ്ടപ്പെട്ടെന്ന് പരാതി. ഡിഎച്ച്എൽ ജീവനക്കാരായും സൈബർ ക്രൈം ഡിപ്പാർട്ട്മെന്റ്, സിബിഐ, റിസർവ് ബാങ്ക് ഉദ്യോഗ്സഥരായൊക്കെ ചമഞ്ഞാണ് തട്ടിപ്പുകാർ ബെംഗളൂരു സ്വദേശിയായ സോഫ്റ്റ്‌വെയർ എൻജിനീയറായ 57 വയസ്സുകാരിയിൽ  നിന്ന് പണം തട്ടിയെടുത്തത്. 

2024 സെപ്റ്റംബർ 15നാണ് പരാതിക്കാരിക്ക് ഡിഎച്ച്എൽ ജീവനക്കാരനെന്ന വ്യാജേന തട്ടിപ്പുകാരുടെ ആദ്യ ഫോൺ കോൾ ലഭിക്കുന്നത്. മുംബൈയിൽ നിന്ന് ഒരു പാഴ്സൽ വന്നിട്ടുണ്ടെന്നും അതിൽ അനധികൃതമായി നാലു പാസ്‌പ്പോർട്ടുകളും, മൂന്ന് ക്രേഡിറ്റ് കാർഡും, ലഹരിവസ്തുവായ എംഡിഎംഎയും ഉള്ളതായി അവർ അറിയിച്ചു. എന്നാൽ പരാതിക്കാരി താൻ മുംബൈയിൽ പോയിട്ടില്ലെന്ന് അറിയിച്ചപ്പോൾ പേരുവിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടതാകാമെന്നും സംഭവം സൈബർ കുറ്റകൃത്യത്തിന് പരാതി നൽകാമെന്നും തട്ടിപ്പുകാർ പറഞ്ഞു.

നിമിഷങ്ങൾക്കുള്ളിൽ തന്നെ ഫോൺ കോൾ സിബിഐ ഉദ്യോഗ്സഥരായി ചമഞ്ഞ തട്ടിപ്പുകാരിലേക്ക് എത്തി. ഇവർ പരാതിക്കാരിയെ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും, പൊലീസിനെ സമീപിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു. പിന്നീട് വീട്ടുതടങ്കലിലാക്കുകയാണ് എന്ന് അവകാശപ്പെട്ട് തട്ടിപ്പുകാർ പരാതിക്കാരിയെ സ്കൈപ്പിലൂടെ നിരീക്ഷിക്കാൻ തുടങ്ങി.