റിയാദ്: ഇഖാമയിലെ പഴയ ഫോട്ടോ മാറ്റി പുതിയത് അപ്ഡേറ്റ് ചെയ്യാൻ പുതിയ സേവനം അവതരിപ്പിച്ച് അബ്ഷിർ. രാജ്യത്ത് ഗവണ്മെന്റ് സേവനങ്ങൾ നൽകുന്ന ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള അബ്ഷിർ പ്ലാറ്റ് ഫോമിലാണ് പുതിയ സേവനം സജ്ജീകരിച്ചിരിക്കുന്നത്. ഇത് ഉപയോഗപ്പെടുത്തി പ്രവാസികൾക്ക് അവരുടെ പഴയ ഫോട്ടോകൾ ഇനി മുതൽ ഓൺലൈൻ വഴി തന്നെ അപ്ഡേറ്റ് ചെയ്യാനാവും.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
അബ്ഷിർ മൊബൈൽ ആപ്ലിക്കേഷനിൽ ഇതിനായുള്ള പുതിയ സേവനം ചേർത്തിട്ടുണ്ട്. ഈ സേവനം താമസക്കാർക്ക് അവരുടെ റസിഡന്റ് ഐഡിയിലെ വ്യക്തിഗത ഫോട്ടോയുടെ അപ്‌ഡേറ്റ് ഇലക്ട്രോണിക് ആയി അപ്ഡേറ്റ് അഭ്യർത്ഥിക്കാൻ അനുവദിക്കുന്നു. നടപടികൾ പാലിച്ച് മൊബൈലിൽ നിന്ന് തന്നെ അപ്ലോഡ് ചെയ്യുന്ന ഫോട്ടോ, ഫോട്ടോ വിലയിരുത്തുകയും ചെയ്തു കഴിഞ്ഞാൽ അപേക്ഷ ബന്ധപ്പെട്ട വകുപ്പുകൾ അവലോകനം ചെയ്യുകയും അംഗീകരിക്കുകയും ചെയ്യും.
അപ്ഡേറ്റ് കഴിഞ്ഞ ശേഷം പുതിയ ഇഖാമ തപാൽ വഴി വരുത്തുകയും ചെയ്യാം. 130 റിയാൽ ഫീസും 19.50 റിയാൽ വാറ്റും ഉൾപ്പെടെ 149.50 റിയാൽ ആണ് ഫോട്ടോ മാറ്റാനുള്ളഫീസ്.
സേവനം ലഭിക്കാനായി അബ്ഷിർ ഇൻഡിവിജ്വൽ ആപ് അപ്ഡേറ്റ് ചെയ്യണം. ആപിൽ MY service എന്നതിൽ കയറി Change Resident Photo എന്നതിൽ പോയാൽ നിബന്ധനകൾ അംഗീകരിച്ച് ഫോട്ടോ മാറ്റാം
നിബന്ധനകൾ
• ഗുണഭോക്താവ് സഊദി അറേബ്യയിൽ ഉണ്ടായിരിക്കണം .
• ഗുണഭോക്താവ് ഹുറൂബ് ആയിരിക്കരുത്.
• ഗ്രിഗോറിയൻ കലണ്ടർ പ്രകാരം വർഷത്തിൽ ഒരിക്കൽ മാത്രമേ റസിഡന്റ് ഐഡി ഫോട്ടോ മാറ്റാൻ കഴിയൂ.
• ഇഖാമ നഷ്ടപ്പെട്ടതായുള്ള പരാതി നിലവിലുണ്ടാകരുത്.
• ഗുണഭോക്താവ് ഫൈനൽ എക്‌സിറ്റ് അടിച്ച ആൾ ആയിരിക്കരുത്. (സാധുവായ ഫൈനൽ എക്സിറ്റ് വിസ ഉണ്ടായിരിക്കരുത്)
• ഗുണഭോക്താവിന് 18 വയസ്സോ അതിൽ കൂടുതലോ പ്രായമുണ്ടായിരിക്കണം.
• സർക്കാർ ഫീസ് പൂർണ്ണമായും അടയ്ക്കണം.
• അഭ്യർത്ഥന സമർപ്പിച്ച ശേഷം, “NAFATH” ആപ്പ് വഴി പ്രക്രിയ പൂർത്തിയാക്കണം.
ഫോട്ടോ നിബന്ധനകൾ
• കളർ ഫോട്ടോ ആയിരിക്കണം, ബ്ലാക് ആൻഡ് വൈറ്റ് ഫോട്ടോ പാടില്ല
• അടുത്തിടെ എടുത്ത ഫോട്ടോ ആയിരിക്കണം (പരമാവധി 6 മാസം ഉള്ളിൽ എടുത്തത്)
• ശൂന്യമായ വെളുത്ത പശ്ചാത്തലത്തിൽ എടുത്ത ഫോട്ടോ ആയിരിക്കണം.
• വ്യക്തിയുടെ കണ്ണുകൾ വ്യക്തമായി കാണണം (കണ്ണട ഉപയോഗിച്ചത്/മറച്ചത് ആകരുത്)
• ചുളിവുകൾ, മഷി കറകൾ അല്ലെങ്കിൽ ദ്വാരങ്ങൾ ഉള്ള ഒരു ഫോട്ടോ ഒഴിവാക്കുക.
• അറ്റാച്ചുമെന്റ് ഫോർമാറ്റ് JPEG, JPG ആയിരിക്കണം.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





