സഊദിയിലേക്കുള്ള യാത്രക്കിടെ മലയാളി യുവാവ് ഷാർജയിൽ മരണപ്പെട്ടു

0
1350

റിയാദ്: സഊദിയിലേക്കുള്ള യാത്രക്കിടയിൽ മലയാളി യുവാവ് ഷാർജയിൽ മരിച്ചു. കായംകുളം കൊറ്റുകുളങ്ങര പുത്തൻ വീട്ടിൽ സജു അലിയാർ (ഫാഷൻ ജ്വലറി) ആണ് ഉറക്കത്തിൽ മരണപ്പെട്ടത്. ഉറങ്ങി എഴുന്നേൽക്കാത്തതിന് തുടർന്ന് കൂടെയുള്ളവർ വിളിച്ചപ്പോഴാണ് മരിച്ചതായി കണ്ടെത്തിയത്.

ഷാർജ അൽ കാസിമിയ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാൻ നടപടി ക്രമങ്ങളുമായി സഹോദരി പുത്രനോടൊപ്പം കായംകുളം പ്രവാസി അസോസിയേഷൻ ഷാർജ കമ്മിറ്റി രംഗത്ത് ഉണ്ട്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് കായംകുളം കണ്ണമ്പള്ളി ഭാഗം ബൂത്ത് പ്രസിഡന്റ് ആയിരുന്നു. ഭാര്യ: റോഷ്ന, മക്കൾ: ഹയാ, ഇസ്രു.