ജിദ്ദ പ്രവാസിയായിരുന്ന അഹമ്മദ് പാറക്കല്‍ ഇസ്തംബൂളില്‍ നിര്യാതനായി

0
13

ജിദ്ദ: ദീര്‍ഘകാലം ജിദ്ദ പ്രവാസിയുമായിരുന്ന അഹമ്മദ് പാറക്കല്‍ ഇസ്തംബൂളില്‍ നിര്യാതനായി. കുടുംബ സമേതം തുര്‍ക്കി സന്ദര്‍ശിക്കാന്‍ പോയതായിരുന്നു.

ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് വ്യാഴാഴ്ച്ചയാണ് ഇസ്തംബൂള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയാണ് മരണം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുന്നതിനുള്ള ശ്രമങ്ങള്‍ മകന്‍ സാജിദിന്റെ നേതൃത്തില്‍ പുരോഗമിച്ചു വരുന്നു.

ജിദ്ദയില്‍ പ്രവാസിയായിരുന്ന വേളയില്‍ ജീവകാര്യണ്യ മേഖലയിലും ഹജ് സേവന കാര്യങ്ങളിലും നിരവധി സംഭാവനകള്‍ അര്‍പ്പിച്ച വ്യക്തിത്വമായിരുന്നു അഹമ്മദ് പാറക്കല്‍. ഫൈസല്‍ ഇസ്ലാമിക് ബാങ്കില്‍ വിവിധ പദവികള്‍ അലങ്കരിച്ചിട്ടുള്ള അദ്ദേഹം വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് വിരമിച്ചാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങിയത്. പ്രവാസത്തിന് ശേഷം നാട്ടിലും സജീവമായി സേവന രംഗത്ത് ഉണ്ടായിരുന്നു.