നടൻ ദിലീപിന്റെ വീട്ടിൽ അതിക്രമിച്ച് കയറി; ഒരാൾ പിടിയിൽ

0
24

കൊച്ചി: നടൻ ദിലീപിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ ആൾ പിടിയിൽ. മലപ്പുറം സ്വദേശിയായ അഭിജിത് ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് ദിലീപിന്റെ ആലുവയിലെ കൊട്ടാരക്കടവിലെ വീട്ടിൽ അഭിജിത് അതിക്രമിച്ച് കയറിയത്.

വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ സെക്യൂരിറ്റി ജീവനക്കാർ ചേർന്ന് അഭിജിത്തിനെ തടഞ്ഞുവെച്ചുകൊണ്ട് ആലുവ പൊലിസിൽ വിവരം അറിയിക്കുകയായിരുന്നു. ഇയാൾ മദ്യലഹരിയിൽ ആയിരുന്നുവെന്നും മോഷണം അല്ലായിരുന്നു ഇയാളുടെ ഉദ്ദേശമെന്നും പൊലിസ് വ്യക്തമാക്കി.