നീ ഒരു third-rate ജേർണലിസ്റ്റ് ആണ്; ചോദ്യം ചോദിച്ച പത്രപ്രവർത്തകനെ പരിഹസിച്ച് ട്രംപ് | VIDEO

0
53

ഇന്റർനാഷണൽ ഡസ്ക്: ചോദ്യം ചോദിച്ച പത്രപ്രവർത്തകനെ പരിഹസിച്ച് ട്രംപ്. വൈറ്റ് ഹൗസിന്റെ ഈസ്റ്റ് വിംഗ് പൊളിച്ചുമാറ്റിയതിനെക്കുറിച്ച് ചോദിച്ച ഒരു റിപ്പോർട്ടറെയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൽ ട്രംപ് പരിഹസിച്ചത്.

നീ ഒരു third-rateണ്.”വൈറ്റ് ഹൗസിന്റെ ഈസ്റ്റ് വിംഗ് പൊളിച്ചുമാറ്റിയതിനെക്കുറിച്ച് നിങ്ങൾക്ക് വേണ്ടത്ര സുതാര്യതയില്ലെന്ന് പറയുന്ന ആളുകളോട് നിങ്ങളുടെ മറുപടി എന്താണ്?” എന്ന് ചോദിച്ച റിപ്പോർട്ടറെയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പരിഹസിച്ചത്.

“ഞാൻ സുതാര്യനായിരുന്നില്ലേ? ശരിക്കും? കേൾക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും വേണ്ടിയാണ് ഞാൻ ഇത് പറഞ്ഞത്” എന്ന് കൂടി ട്രംപ് മറുപടിയിൽ കൂട്ടിച്ചേർത്തു. third-rate പത്രപ്രവർത്തകർക്ക് എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല, കാരണം അവർ നോക്കുന്നില്ല. നിങ്ങൾ ഒരു മൂന്നാം ക്ലാസ് പത്രപ്രവർത്തകനാണ്. നിങ്ങൾ എല്ലായ്പ്പോഴും അങ്ങനെയായിരുന്നു. ഇങ്ങനെയായിരുന്നു ട്രംപിന്റെ പ്രതികരണം.