ബത്തേരി: തദ്ദേശതിരഞ്ഞെടുപ്പിന്റെ പ്രഖ്യാപനമോ അന്തിമവോട്ടര്‍പട്ടികയോ വരുംമുന്‍പേ വയനാട് ജില്ലയിലെ ആദ്യസ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. മുള്ളന്‍കൊല്ലി ഗ്രാമപ്പഞ്ചായത്ത് 18-ാം വാര്‍ഡ് പട്ടാണിക്കൂപ്പിലാണ് മുസ്‌ലിംലീഗ് പഞ്ചായത്ത് തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. പാടിച്ചിറ ലീഡ്‌സ് അക്കാദമി നടത്തുന്ന ലിബിനാണ് സ്ഥാനാര്‍ഥി. തിരഞ്ഞെടുപ്പുചൂടിലേക്ക് ഗ്രാമങ്ങള്‍ പോകുംമുന്‍പേ പ്രചാരണങ്ങള്‍ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് പ്രവര്‍ത്തകര്‍.
ഗ്രൂപ്പുവഴക്കുകള്‍ക്കിടയില്‍ ആരാകും സ്ഥാനാര്‍ഥിയെന്ന് പലയിടത്തും അവസാന നിമിഷംവരെ കൃത്യത വരാത്തയിടത്താണ് ഇവിടം വ്യത്യസ്തമാകുന്നത്. . കണ്‍വെന്‍ഷന്‍ പഞ്ചായത്ത് മുസ്‌ലിംലീഗ് പ്രസിഡന്റ് എം.എ. അസീസ് ഉദ്ഘാടനംചെയ്തു. കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് ബിജു പാറക്കല്‍ അധ്യക്ഷതവഹിച്ചു.
മുസ്‌ലിംലീഗ് ദേശീയസെക്രട്ടറി ജയന്തി രാജന്‍ സ്ഥാനാര്‍ഥിപ്രഖ്യാപനം നടത്തി. വാര്‍ഡ് പ്രസിഡന്റ് ജോമേഷ് മണ്ടാനത്ത്, വാര്‍ഡംഗം ജിസ്റാ മുനീര്‍, ബെന്നി വെങ്ങച്ചേരി, മുനീര്‍ ആച്ചികുളത്ത്, സി പി അഷ്റഫ് തുടങ്ങിയവര്‍ സംസാരിച്ചു.