SDPI യുടെ ആംബുലൻസിന്റെ ഗ്ലാസ് തകർത്ത് DYFI, തിരിച്ച് ആംബുലൻസ് കത്തിച്ച് SDPI

0
10

SDPI യുടെ ആംബുലൻസിന്റെ ഗ്ലാസ് തകർത്ത് DYFI, തിരിച്ച് ആംബുലൻസ് കത്തിച്ച് SDPI

വീഡിയോ 👇

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് എസ്ഡിപിഐ സിപിഎം സംഘ‍ർഷം. ഏറെ നാളായുള്ള രാഷ്ട്രീയ സംഘർഷത്തിന്റെ തുടർച്ചയാണ് അക്രമം. സിപിഎം പ്രവർത്തകർ എസ്ഡിപിഐയുടെ ആംബുലൻസിന്റെ ചില്ല് തകർത്തതിന് പിന്നാലെ ഡിവൈഎഫ്ഐയുടെ ആംബുലൻസ് കത്തിച്ച് എസ്ഡിപിഐ പ്രവർത്തകർ.

ഇന്നലെ നെടുമങ്ങാട് വെച്ച് ഉണ്ടായ എസ്ഡിപിഐ-ഡിവൈഎഫ്ഐ സംഘർഷത്തിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കാണ് മർദനമേറ്റിരുന്നു. അഴീക്കോട് ജംഗ്ഷനിൽ വച്ച് രാത്രിയിൽ സിപിഎം മുല്ലശ്ശേരി ബ്രാഞ്ച് സെക്രട്ടറി ദീപുവിനെ എസ്ഡിപിഐ പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് എസ്ഡിപിഐ പ്രവർത്തകന്റെ വീടിനും എസ്ഡിപിഐ ആംബുലൻസിനും നേരെ ആക്രമണമുണ്ടായത്.

ഇന്നലെ രാത്രി 10 മണിയോടെ സംഘർഷത്തിന് തുടക്കം പിന്നാലെ. എസ്ഡിപിയുടെ ആംബുലൻസിന്റെ ഗ്ലാസ് ഒരു സംഘം തകർത്തു. മുഖംമൂടി ധരിച്ചെത്തിയവരാണ് ആംബുലൻസ് തകർത്തത്. ഇത് ഡിവൈഎഫ്ഐ ആണെന്ന് എസ്ഡിപി ആരോപിച്ചു. തുടർന്ന് ജില്ലാ ആശുപത്രിയ്ക്ക് മുന്നിൽ ഇട്ട ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മറ്റിയുടെ ആംബുലൻസ് കത്തിച്ചു. വാഹനം പൂർണമായി കത്തി നശിച്ചു. രാത്രി 11.55 നും 12 നും ഇടയിലാണ് വാഹനം കത്തിയത്. സംഭവത്തെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാനും സിപിഐഎം ഏരിയ സെക്രട്ടറി കെപി പ്രമോഷും ആവശ്യപ്പെട്ടു.