പറന്നുയർന്നതും യാത്രക്കാന്റെ ബാഗേജിൽ തീ, പോയ വേഗത്തിൽ തിരിച്ചിറക്കി വിമാനം! | VIDEO

0
8
  • ലഗേജിലെ ലിഥിയം ബാറ്ററിക്ക് തീപിടിച്ചു പൊട്ടിത്തെറിക്കുകയായിരുന്നു

ബീജിംഗ്: ചൈനയിൽ നിന്ന് സൗത്ത് കൊറിയയിലേക്ക് പോവുകയായിരുന്ന എയർ ചൈന വിമാനത്തിൽ വെച്ച് യാത്രക്കാരൻ്റെ കൈവശമുള്ള ലഗേജിലെ ലിഥിയം ബാറ്ററിക്ക് തീപിടിച്ചു. വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഓവർഹെഡ് ബിന്നിൽ നിന്ന് തീയും കട്ടിയുള്ള പുകയും ഉയരുന്നതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

ചൈനയിലെ ഹാങ്‌ചൗവിൽ നിന്ന് സൗത്ത് കൊറിയയിലെ സോളിലേക്ക് പോവുകയായിരുന്ന CA139 വിമാനത്തിലാണ് സംഭവം. യാത്രക്കാരൻ്റെ കൈവശമുള്ള ലഗേജിൽ സൂക്ഷിച്ചിരുന്ന ലിഥിയം ബാറ്ററിക്ക് തനിയെ തീപിടിച്ചതാണെന്ന് എയർ ചൈന സോഷ്യൽ മീഡിയയിലൂടെ സ്ഥിരീകരിച്ചു.

‘ഒക്ടോബർ 18-ന് ഹാങ്‌ചൗവിൽ നിന്ന് ഇഞ്ചിയോണിലേക്കുള്ള CA139 വിമാനത്തിൽ, ഓവർഹെഡ് കമ്പാർട്ടുമെൻ്റിൽ സൂക്ഷിച്ചിരുന്ന യാത്രക്കാരൻ്റെ കൈവശമുള്ള ലഗേജിലെ ലിഥിയം ബാറ്ററിക്ക് തീപിടിച്ചു. അടിയന്തിര ഇടപെടലിൽ ആർക്കും പരിക്കേൽക്കാതെ വിമാനം സുരക്ഷിതമായി നിലത്തിറക്കി എന്ന് എയർലൈൻ പ്രസ്താവനയിൽ അറിയിച്ചു.

ഓൺലൈനിൽ പ്രചരിക്കുന്ന വീഡിയോയിൽ, ഓവർഹെഡ് ബിന്നിൽ നിന്ന് തീജ്വാലകൾ ഉയരുന്നതും പുക അതിവേഗം കാബിനുള്ളിൽ നിറയുന്നതും കാണാം. പരിഭ്രാന്തരായ യാത്രക്കാർ ഉച്ചത്തിൽ നിലവിളിക്കുന്നുണ്ടായിരുന്നു. രണ്ട് എയർ ഹോസ്റ്റസുമാർ ഉടൻതന്നെ ഫയർ എക്സ്റ്റിംഗ്വിഷറുമായി എത്തി തീയണക്കാൻ ശ്രമിക്കുകയും മറ്റുള്ളവരോട് സീറ്റുകളിൽ ഇരിക്കാൻ നിർദ്ദേശിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട്. വൈറൽ വീഡിയോ കാണാം👇