റിയാദ്: പ്രമുഖ സഊദി രാജകുടുംബാംഗം സഊദ് ബിൻ അബ്ദുറഹ്മാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ അന്തരിച്ചു. സഊദി ഭരണാധികാരി സൽമാൻ രാജാവിന്റെ സഹോദരൻ അബ്ദുറഹ്മാൻ രാജകുമാരന്റെ മകനാണ് സഊദ് രാജകുമാരൻ.
ചൊവ്വാഴ്ച അസർ നമസ്ക്കാരനന്തരം റിയാദ് ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദിൽ രാജകുമാരന്റെ മയ്യിത്ത് നമസ്ക്കാരം നടക്കുമെന്ന് വാർത്ത പുറത്ത് വിട്ട സഊദി റോയൽ കോർട്ട് അറിയിച്ചു.




