ദമാം: സഊദി ദമാമിലെ ബാദിയയില്‍ വാക്കു തര്‍ക്കത്തെ തുടര്‍ന്നു ഉണ്ടായ ഉന്തും തള്ളലില്‍ മരിച്ച ബാലരാമപുരം സ്വദേശിയായ യുവാവിന്റെ മൃതദേഹം ഇന്നു നാട്ടിലേക്ക് കൊണ്ടു പോകും.
ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് സ്വദേശി പൗരനുമായുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഉണ്ടായ ഉന്തും തള്ളിലും ബാലരാമപുരം സ്വദേശി അഖില്‍ കൊല്ലപ്പെട്ടത്.
സംഭവത്തെ തുടര്‍ന്ന് സ്വദേശി പൗരന് ഓടി രക്ഷപ്പെട്ടെങ്കിലും ദൃക്സാക്ഷിയായ സുഡാനി പൗരന് വിവരം പോലീസിനെ അറിയിച്ചു. പോലീസ് സമയോചിതമായി ഇടപെട്ട് സ്വദേശി പൗരനെ ഉടന്‍ തന്നെ കണ്ടെത്തി അറസ്റ്റ് ചെയ്തു.
അഖിലിന്റെ സ്പോണ്‍സറുടെ ഭാഗത്ത് നിന്നും മികച്ച സഹകരണവും മറ്റ് ചിലവുകളും അദ്ദേഹം വഹിക്കുവാന്‍ തയാറായി രംഗത്തുണ്ട്. ലോക കേരള സഭാ അംഗവും സാമൂഹിക പ്രവര്‍ത്തകനുമായ നാസ് വക്കത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് അഖിലിന്റെ മൃതദേഹം ദമ്മാമില്‍ നിന്നും തിരുവനന്തുരത്തേക്ക് വിമാന മാര്‍ഗം കൊണ്ടുപോകും. തുടര്‍ന്ന് നോര്‍ക്കയുടെ സൗജന്യ ആംബുലന്‍സില്‍ മൃതദേഹം വിമാനത്താവളത്തില്‍ നിന്നും ഏറ്റുവാങ്ങി ബാലരാമപുരത്തെ വസതിയിലേക്ക് കൊണ്ട് പോകും.





