റിയാദ്: സഊഡദി അരാംകോ ഈ വർഷത്തെ മൂന്നാം പാദത്തിലെ സാമ്പത്തിക നേട്ടങ്ങൾ പുറത്ത് വിട്ടു. അറ്റവരുമാനം 114.1 ബില്യൺ റിയാലാണ്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 158 ശതമാനമാണ് വർദ്ധനവ്. കൂടാതെ കമ്പനി 70.33 ബില്യൺ റിയാലിന്റെ ലാഭവിഹിതം പ്രഖ്യാപിച്ചു.
2020 ലെ ഇതേ കാലയളവിൽ നേടിയ 131.3 ബില്യൺ റിയാലുമായി താരതമ്യപ്പെടുത്തുമ്പോൾ 2021 ലെ ആദ്യ ഒമ്പത് മാസത്തിന്റെ അവസാനത്തിൽ അരാംകോയുടെ ലാഭം 291 ബില്യൺ റിയാലായി ഉയർന്നിട്ടുണ്ട്.
ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനയും റിഫൈനിംഗ്, കെമിക്കൽ ബിസിനസിന്റെ ലാഭവിഹിതം മെച്ചപ്പെട്ടതുമാണ് മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ കാലയളവിൽ ലാഭം വർദ്ധിക്കാൻ കാരണമെന്ന് കമ്പനി വെളിപ്പെടുത്തി. ആഗോള ഊർജ്ജ ആവശ്യം വീണ്ടെടുക്കൽ, സാബികിന്റെ ബിസിനസ് ഫലങ്ങളുടെ ഏകീകരണവും നേട്ടത്തിന് സഹായിച്ചിട്ടുണ്ട്.
2021 മൂന്നാം പാദത്തിൽ 70.33 ബില്യൺ റിയാലിന്റെ ക്യാഷ് ഡിവിഡന്റുകൾ ഷെയർഹോൾഡർമാർക്ക് വിതരണം ചെയ്യുമെന്നും കമ്പനി അറിയിച്ചു. ഒരു ഷെയറിന് 0.35 റിയാൽ എന്ന തോതിലാണ് വിതരണം ചെയ്യുന്നത്.




