സഊദി അരാംകോ 70.33 ബില്യൺ റിയാൽ ക്യാഷ് ഡിവിഡന്റ് വിതരണം ചെയ്യുന്നു

0
1851

റിയാദ്: സഊദി ദേശീയ എണ്ണ കമ്പനിയായ സഊദി അരാംകോ 70.33 ബില്യൺ റിയാലിന്റെ (18.76 ബില്യൺ ഡോളർ) ഓഹരി ഉടമകൾക്ക് വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. ഈ വർഷം മൂന്നാം പാദത്തിൽ ഒരു ഷെയറൊന്നിന് 0.35 റിയാൽ എന്ന നിരക്കിലാണ് ക്യാഷ് ഡിവിഡന്റ് വിതരണം ചെയ്യുക.

ഓഹരി ഉടമകൾക്കുള്ള ഷെയർ ഡിവിഡന്റ് വിതരണം നവംബർ 22 ന് ആയിരിക്കുമെന്നും കമ്പനി വ്യക്തമാക്കി.

കമ്പനി ഈ വർഷം മൂന്നാം പാദത്തിലെ സാമ്പത്തിക നേട്ടങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്. ഈ കാലയളവിലെ കമ്പനി അറ്റവരുമാനം 114.1 ബില്യൺ സഊദി റിയാലാണ്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 158% വർദ്ധനവ്.