മലപ്പുറം കോട്ടയ്ക്കൽ പണിക്കർകുണ്ട് സ്വദേശി മൂന്നുവയസ്സുകാരിയായ ഫാത്തിമ സെന്നയ്ക്ക് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവുനായ ആക്രമിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. തെരുവുനായ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയുടെ നേരെ നായ പാഞ്ഞടുത്ത് ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽക്കാരും ബന്ധുക്കളും ചേർന്ന് നായയെ കമ്പു ഉപയോഗിച്ച് അടിച്ചോടിച്ചാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. കുട്ടിയുടെ കഴുത്തിലും ചെവിയിലും ഉൾപ്പെടെ ശരീരത്തിന്റെ പല ഭാഗങ്ങളിലായി പത്തോളം മുറിവുകളുണ്ട്. കുട്ടിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.
ഈ പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും, സ്കൂളുകളിലേക്കും മദ്രസകളിലേക്കും പോകുന്ന കുട്ടികൾക്ക് നേരത്തെയും സമാനമായ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. നായകളെ പിടികൂടാനോ വന്ധ്യംകരണത്തിനോ നഗരസഭ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് വ്യാപകമായ പരാതിയുണ്ട്.
….





