സഊദി സിംഗിൾ എൻട്രി ഫാമിലി വിസിറ്റിങ് വിസ പുതുക്കാം, സഊദിയിൽ 9 മാസം വരെ താമസിക്കാം

0
333

റിയാദ്: നിലവിൽ ലഭിക്കുന്ന സഊദി സിംഗിൾ എൻട്രി ഫാമിലി വിസിറ്റിങ് വിസയിൽ 9 മാസം വരെ താമസിക്കാമെന്ന് ഉറപ്പായി. നിലവിൽ സിംഗിൾ എൻട്രിയിൽ സഊദിയിൽ വരുന്ന പ്രവാസി കുടുംബങ്ങൾക് എറെ ആശ്വാസം നൽകുന്ന വാർത്തയാണിത്. മൂന്ന് മാസ സിംഗിൾ എൻട്രി വിസയാണ് ലഭിക്കുന്നതെങ്കിലും മൂന്ന് മാസത്തിനു ശേഷം വീണ്ടും മൂന്ന് മാസം വീതം രണ്ട് തവണ പുതുക്കാൻ സാധിക്കും.

ഇതോടെ മൂന്ന് തവണകളായി ഒൻപത് മാസം വരെ ഈ വിസയിൽ ഉള്ളവർക്ക് സഊദയിൽ താമസിക്കാനാകും.

എന്നാൽ, ഇതിനിടക്ക് ഇവർ സഊദിയിൽ നിന്ന്  പുറത്ത് പോയാൽ വിസ അസാധുവാകും. വീണ്ടും സഊദിയിലേക്ക് നടക്കണമെങ്കിൽ പുതിയ ലഭിക്കണം.

ഓരോ തവണയും വിസ പുതുക്കണമെങ്കിൽ ഒരു പാസ്പോർട്ടിനു 100 റിയാൽ വീതം ഫീസ് അടക്കുകയും പുതിയ ഇൻഷുറൻസ് എടുക്കുകയും വേണം. ഇത് രണ്ടും മാത്രമേ പുതുക്കാനുള്ള ഓപ്ഷൻ അബ്‌ഷീറിൽ ലഭ്യമാകുകയുള്ളൂ. വിസ കാലാവധി തീരുന്നതിന്റെ ഏഴു ദിവസത്തിനുള്ളിൽ ആണ് പുതുക്കാനുള്ള ഓപ്ഷൻ ലഭിക്കൂ. വിസ കാവലാവധി കഴിഞ്ഞ് രാജ്യത്ത് അനധികൃതമായി തങ്ങിയാൽ കനത്ത പിഴ അടക്കേണ്ടി വരും.

നിലവിൽ സഊദിയിൽ നിന്ന് മോഫയിൽ വിസക്ക് ആപ്ലിക്കേഷൻ കൊടുക്കുന്ന സമയത്ത് മൾട്ടി എൻട്രി / സിംഗിൾ എൻട്രി എന്നിങ്ങനെ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ലഭ്യമല്ല. വിസ സ്റ്റാമ്പ് ചെയ്യുന്ന സമയത്ത് ഇത് മുംബൈയിലെ സഊദി കോൺസുലേറ്റ്, അല്ലെങ്കിൽ ഡൽഹിയിലെ സഊദി എംബസി തീരുമാനിക്കും എന്നാണ് രേഖപ്പെടുത്തുന്നത്. ഇത് മൂലം എങ്ങനെയുള്ള വിസയാണ് ലഭിക്കുക എന്നത് സംബന്ധിച്ച് യാതൊരു വ്യക്തതയും വിസ അടിച്ചു ലഭിക്കുന്നത് വരെ ലഭ്യമാകില്ല. ചിലർക്ക് മൾട്ടി കിട്ടുമ്പോൾ ഏറെ കൂടുതലും സിംഗിൾ എൻട്രി വിസകളാണ് ഇപ്പോൾ ലഭിക്കുന്നത്