ജിദ്ദ: മാറാക്കര ഗ്ലോബൽ കെഎംസിസി സർഗധാര വിങ്ങിന്റെ ആഭിമുഖ്യത്തിൽ ‘സർഗ്ഗവസന്തം 2021’ സംഘടിപ്പിക്കുന്നു. ഒക്ടോബർ 29 വെള്ളിയാഴ്ച വൈകുന്നേരം ഇന്ത്യൻ സമയം 6 മണിക്ക് മാറാക്കര ഗ്ലോബൽ കെഎംസിസി വാട്സ്ആപ്പ് ഗ്രൂപ്പിൽ നടക്കുന്ന പരിപാടി കോട്ടക്കൽ മണ്ഡലം എം എൽ എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്യും. മാറാക്കര ഗ്ലോബൽ കെഎംസിസി സർഗ്ഗധാര വിംഗ് ചെയർമാൻ ടി. എ നാസർ കാടാമ്പുഴ അധ്യക്ഷത വഹിക്കും. പരിപാടിയിൽ പ്രമുഖ മാപ്പിളപ്പാട്ട് ഗാന രചയിതാവ് ബാപ്പു വെള്ളിപ്പറമ്പ്, യുവ ഗായകൻ സ്വാധിഖ് പെരുമുഖം എന്നിവർ അതിഥികളായി പങ്കെടുക്കും. ഗ്ലോബൽ കെഎംസിസി പ്രസിഡന്റ് ബഷീർ കുഞ്ഞു കാടാമ്പുഴ, ജനറൽ സെക്രട്ടറി അബൂബക്കർ തയ്യിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും
നിരവധി കലാകാരന്മാർ പങ്കെടുക്കുന്ന സർഗ്ഗവസന്തം പരിപാടി പ്രവാസികൾക്ക് എന്നും ഓർക്കാവുന്ന കലാ വിരുന്ന് സമ്മാനിക്കുമെന്ന് സർഗ്ഗധാര വിംഗ് ചെയർമാൻ നാസർ കാടാമ്പുഴ (മക്ക), കൺവീനർ സലീം മണ്ടയാപ്പുറം (അൽ ഐൻ ) എന്നിവർ അറിയിച്ചു. മുഴുവൻ കെഎംസിസി പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്നും അവർ ആഭ്യർത്ഥിച്ചു.




