ബെംഗളൂരുവില്‍ ഓണാഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിൽ മലയാളി വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു: നില ഗുരുതരം

0
24

ബെംഗളൂരു: ബെംഗളൂരുവില്‍ ഓണാഘോഷത്തിനിടെ മലയാളി വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു. ബെംഗളൂരു ആചാര്യ നഴ്‌സിംഗ് കോളേജിലെ വിദ്യാര്‍ത്ഥി ആദിത്യനാണ് കുത്തേറ്റത്.

ആദിത്യന്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഓണാഘോഷത്തിനിടെ ഉണ്ടായ തര്‍ക്കം അക്രമത്തില്‍ കലാശിക്കുകയായിരുന്നു. എറണാകുളം സ്വദേശിയായ ആദിത്യന്‍ നഴ്‌സിംഗ് മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥിയാണ്. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.