ഓണാഘോഷത്തിന് വേദിയില്‍ ഡാന്‍സ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു

0
15

ഓണാഘോഷത്തിന് വേദിയില്‍ ഡാന്‍സ് കളിക്കുന്നതിനിടെ നിയമസഭയിലെ ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. നിയസഭയിലെ ഹാളില്‍സംഘടിപ്പിച്ച ഓണഘോഷത്തില്‍ ഡാന്‍സ് കളിക്കുന്നതിനിടെയാണ് ഡപ്യൂട്ടി ലൈബ്രേറിയയന്‍ വി ജുനൈസ് കുഴഞ്ഞ് വീണ് മരിച്ചത്.

46 വയസായിരുന്നു. മൂന്ന് മണിയോടെയാണ് ദാരുണസംഭവം . കുഴഞ്ഞുവീണ ജുനൈസിനെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുൻ എംഎൽഎ പിവി അൻവറിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.

ജുനൈസിന്റെ മരണത്തിൽ മുൻ MLA പിവി അൻവർ അനുശോചിച്ചു. മരണത്തിൽ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നതായി അൻവർ ഫേസ് ബുക്ക് സന്ദേശത്തിൽ അറിയിച്ചു.

സങ്കടകരമായ വീഡിയോ 👇