തേങ്ങ ഉടച്ച് പ്രത്യേക പൂജ; 150 കോടിയുടെ ഹെലികോപ്റ്ററുമായി അംബാനി

0
9

പ്രൈവറ്റ് ജെറ്റ് മുതല്‍ അത്യാഡംബര കാറുകള്‍ വരെയുള്ള അംബാനി കുടുംബത്തിലേക്ക് പുതിയൊരു ഹെലികോപ്റ്റര്‍ കൂടി. എയര്‍ബസ് എച്ച്160 എന്ന മോഡലാണ് റിലയന്‍സ് ഇൻഡസ്ട്രീസ്ക്കായി എത്തിയിരിക്കുന്നത്. 150 കോടി രൂപയാണ് ഈ ഹെലികോപ്റ്ററിന്റെ ഏകദേശ വില. ഒരു പൈലറ്റും ഒരു കോ-പൈലറ്റും ഉൾപ്പെടെ 12 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന ഈ ഹെലികോപ്റ്ററിന് മണിക്കൂറില്‍ പരമാവധി 255 കിലോമീറ്റര്‍ വേഗത്തില്‍ പറക്കാന്‍ സാധിക്കും. ഒറ്റത്തവണ ഇന്ധനം നിറച്ചാല്‍ 890 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും.

രണ്ട് സാഫ്രാന്‍ അറാനോ 1എ ടര്‍ബോ ഷാഫ്റ്റ് എന്‍ജിനുകളാണ് ഈ ഹെലികോപ്റ്ററില്‍ നല്‍കിയിരിക്കുന്നത്. 1300 ബിഎച്ച്പി പവറാണ് ഈ എന്‍ജിനുകള്‍ ഉത്പാദിപ്പിക്കുന്നത്. ഏകദേശം 4.30 മണിക്കൂര്‍ നിര്‍ത്താതെ പറക്കാന്‍ സാധിക്കുന്ന ഈ വാഹനം നിലവില്‍ വിപണിയില്‍ ഉള്ളതില്‍ ഏറ്റവും മികച്ച സാങ്കേതിക സംവിധാനങ്ങളുള്ള ഹെലികോപ്റ്ററാണ്

യാത്ര ആരംഭിക്കുന്നതിന് മുമ്പായി ഈ വാഹനത്തില്‍ പൂജ നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അംബാനി കുടുംബത്തിന്റെ പൂജാരിയായ പണ്ഡിറ്റ് ചന്ദ്രശേഖറാണ് പൂജയുടെ ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.