സഊദിയിലേക്ക് കടത്താൻ ശ്രമിച്ച 5.2 മില്യൺ മയക്കുമരുന്ന് ഗുളികകളുടെ കള്ളക്കടത്ത് തടഞ്ഞു, ആദ്യമായാണ് ഈ രൂപത്തിൽ കടത്തുന്നത്

0
2867

റിയാദ്: ഒരു ചരക്കിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 5.2 ദശലക്ഷത്തിലധികം ക്യാപ്റ്റഗൺ ഗുളികകൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയതായി സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (ZATCA) അറിയിച്ചു. ക്യാപ്റ്റഗൺ ഇനത്തിൽ പെട്ട മയക്കുമരുന്ന് ഗുളികകൾ പൊടിച്ചതിന് ശേഷം ശേഷം കാർബൺ പൗഡർ ചരക്കുകളുടെ രൂപത്തിൽ ഒളിപ്പിച്ചായായിരുന്നു അൽ ഹദീദ തുറമുഖം വഴി രാജ്യത്തേക്ക് കടത്താൻ ശ്രമം നടത്തിയത്.

മുമ്പെങ്ങുമില്ലാത്തവിധത്തിലുള്ള കള്ളക്കടത്ത് രീതിയാണെന്ന് നടന്നതെന്ന് കസ്റ്റംസ് അതോറിറ്റി പറഞ്ഞു. ക്യാപ്റ്റഗൺ ഗുളികകൾ സ്വീകരിച്ച വ്യക്തിയെ അറസ്റ്റ് ചെയ്തതായും അതോറിറ്റി സൂചിപ്പിച്ചു.

എല്ലാ കള്ളക്കടത്തു ശ്രമങ്ങളും തടയുന്നതിനു അതോറിറ്റി പരമാവധി ശ്രമിക്കുന്നുണ്ടെന്നും എല്ലാ ഇറക്കുമതികളിലും കസ്റ്റംസ് നിയന്ത്രണം കർശനമാക്കുന്നതിനും കള്ളക്കടത്തുകൾ തടയാനുള്ള ശ്രമങ്ങൾ ശക്തമായി തുടരുന്നതായും അതോറിറ്റി കൂട്ടിച്ചേർത്തു.

സെക്യൂരിറ്റി റിപ്പോർട്ടുകൾ സെന്റർ 1910 എന്ന നമ്പർ വഴി കള്ളക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കാൻ എല്ലാവരോടും അതോറിറ്റി ആവശ്യപ്പെട്ടു. റിപ്പോർട്ട് ചെയ്യുന്നവർക്ക് സാമ്പത്തിക പ്രതിഫലം നൽകുമെന്നും റിപ്പോർട്ടുകൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും.