മലപ്പുറം: മലപ്പുറം പാണ്ടിക്കാട് നിന്നും തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയെ കണ്ടെത്തി. മൂന്ന് ദിവസത്തിന് ശേഷമാണ് കണ്ടെത്തുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു ഷമീറിനെ പാണ്ടിക്കാട്ടെ വീടിനടുത്ത് നിന്ന് തട്ടിക്കൊണ്ടുപോയത്.
കൊല്ലം ജില്ലയില്‍ നിന്നാണ് ഷമീറിനെ പൊലിസ് കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘത്തേയും പൊലിസ് പിടികൂടിയിട്ടുണ്ട്.
ഇന്നോവ കാറിലെത്തിയവരാണ് തട്ടിക്കൊണ്ടുപോയത്. കാറിലെത്തിയ സംഘം ഷമീറിനെ തട്ടിക്കൊണ്ടു പോകുന്നതിന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.ബലമായി പിടിച്ചു കയറ്റുന്നതും ഷെമീര്‍ എതിര്‍ക്കുന്നതും നിലവിളിക്കുന്ന ശബ്ദവും ദൃശ്യങ്ങളില്‍ വ്യക്തമാണ്.





