റിയാദിൽ മലമുകളിൽ നിന്ന് ഒമ്പതംഗം സഞ്ചരിച്ച വാഹനം താഴേക്ക് പതിച്ച് 4 പേർ മരിച്ചു

0
3213

റിയാദ്: റിയാദിന് പടിഞ്ഞാറ് പർവതത്തിൽ നിന്ന് വാഹനം താഴേക്ക് വീണ് 4 പേർ മരിച്ചു. റിയാദ് നഗരത്തിന് പടിഞ്ഞാറ് ഭാഗത്ത് പരുക്കൻ പർവതത്തിൽ നിന്ന് വാഹനം താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ 5 പേർക്ക് പരിക്കേൽക്കുകയും ചെയ്തതതായി സിവിൽ ഡിഫൻസ്‌ അറിയിച്ചു.

എയർ ആംബുലൻഡ് സംവിധാനത്തോടെ സുരക്ഷാ അധികൃതരും അനുബന്ധ ഏജൻസികൾക്കും പുറമേ, ഇത്തരം അത്യാഹിത സംഭവങ്ങൾക്കുള്ള പ്രതിരോധ ടീമുകളും പ്രത്യേക ഉപകരണങ്ങളുമായി രക്ഷാ സംഘം സ്ഥലത്തെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയതും ആശുപത്രിയിയിലേക്ക് മാറ്റിയതും. പരിക്കേറ്റ അഞ്ചു പേരെ എയർ ആംബുലൻസ് വഴി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു ആവശ്യമായ വൈദ്യസഹായം നൽകുകയും ചെയ്തു.

പർവതനിരകളിലും പരുക്കൻ സ്ഥലങ്ങളിലും യാത്ര നടത്തുമ്പോൾ ജാഗ്രത പാലിക്കണമെന്നും ഇത്തരം ഘട്ടങ്ങളിൽ മക്ക, റിയാദ് പ്രദേശങ്ങളിൽ 911 എന്ന നമ്പറുകളിലും രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളിൽ നിന്ന് 998 വിളിക്കണമെന്നും പ്രതിരോധ വക്താവ് സിവിൽ ഡിഫൻസ് വക്താവ് ലെഫ്. കേണൽ മുഹമ്മദ് അൽ ഹമ്മദി പറഞ്ഞു.