റിയാദ്: രാജ്യത്ത് മാസ്ക് ധരിക്കൽ ചില സ്ഥലങ്ങളിൽ ഒഴിവാക്കിയെങ്കിലും വിവാഹ ചടങ്ങുകളിൽ മാസ്ക് നിർബന്ധമാണെന്ന് മുനിസിപ്പൽ, റൂറൽ അഫയേഴ്സ് ആൻഡ് ഹൗസിംഗ് മന്ത്രാലയം വ്യക്തമാക്കി. കല്യാണ ഹാളുകളിലും പരിപാടികളിലും മാസ്ക് ധരിക്കണമെന്ന് മന്ത്രാലയ വക്താവ് സൈഫ് സാലിം അൽ സുവൈലിം ആണ് വ്യക്തമാക്കിയത്. വിവാഹ ഹാളുകൾ അടഞ്ഞ കേന്ദ്രമായതിനാലാണ് മാസ്ക് നിർബന്ധമായി വരുന്നത്.

കൊറോണ വാക്സിൻ രണ്ട് ഡോസ് കുത്തിവയ്പ്പ് എടുത്തവർക്കാണ് വിവാഹ ഹാളുകളിൽ പ്രവേശിക്കാൻ അനുമതിയുള്ളതെന്നും അൽ സുവൈലിം പറഞ്ഞു.
നേരത്തെ, കൊറോണ പ്രതിരോധ വാക്സിന്റെ രണ്ടാം ഡോസ് ഉപയോഗിച്ച് പ്രതിരോധ കുത്തിവയ്പ്പ് പൂർത്തിയാക്കാൻ ആരോഗ്യ മന്ത്രാലയം പൗരന്മാരോട് ആവശ്യപ്പെട്ടിരുന്നു. വകഭേദം തടയുന്നതിൽ ഇത് നിര്ബന്ധമാണ്. കൊറോണ വാക്സിൻ ലഭിക്കുന്നതിന് സ്വിഹതീ, തവക്കൽന ആപ്ലിക്കേഷനുകളിൽ അടിയന്തിരമായി രജിസ്റ്റർ ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
ക്ലോസ്ഡ് ഏരിയകളിൽ മാസ്ക് ധരിക്കാത്തവർക്ക് പിഴ ചുമത്തുമെന്ന് സഊദി ആഭ്യന്തര മന്ത്രാലയം




