ഗര്‍ഭിണിയായ ഭാര്യയെ തുടരെ കുത്തി; പൊലീസ് വരുന്നതുവരെ മൃതദേഹത്തിന് കാവലിരുന്നു; ക്രൂരത

0
162

ഗര്‍ഭിണിയായ ഭാര്യയെ കുത്തിക്കൊന്ന് യുവാവ് പൊലീസില്‍ കീഴടങ്ങി. ഏഴുമാസം ഗര്‍ഭിണിയായ സപ്നയാണ് ഭര്‍ത്താവ് രവി ശങ്കറിന്‍റെ ക്രൂരതയ്ക്ക് ഇരയായത്. മുറി അകത്ത് നിന്നും പൂട്ടിയ  കൊലപാതകത്തിന് ശേഷം പ്രതി പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. പൊലീസ് വരുന്നതുവരെ മൃതദേഹത്തിന് സമീപം ഇയാള്‍ കാവലിരിക്കുകയും ചെയ്തു. 

രാവിലെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്. ഉത്തര്‍പ്രദേശിലെ അംഭേരയിലെ സഹോദരിയുടെ വീട്ടിലാണ് കഴിഞ്ഞ അഞ്ചു മാസമായി സപ്ന താമസിക്കുന്നത്. ജനുവരിയിൽ വിവാഹിതയായ സപ്ന ഭർത്താവ് രവിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് മാറി താമസിച്ചത്. ശനിയാഴ്ച രാവിലെ അംഭേരയിലെ വീട്ടിലെത്തിയ രവി ഭാര്യയോട് സംസാരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇരുവരും ഒന്നാം നിലയിലെ മുറിയിലേക്ക് പോവുകയും വാതിലടയ്ക്കുകയുമായിരുന്നു.

 പിന്നീട് കരച്ചിലാണ് കേട്ടതെന്ന് ദൃക്സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു. സപ്നയുടെ സഹോദരിയും കുടുംബാംഗങ്ങളും ഇടപെടാന്‍ ശ്രമിച്ചെങ്കിലും വാതില്‍ അകത്ത് നിന്നും ലോക്ക് ചെയ്തിരിക്കുകയായിരുന്നു. പിന്നീട് പൊലീസ് എത്തി വാതില്‍ തുറന്നപ്പോഴാണ് കൊലപാതകത്തിന്‍റെ ചിത്രം വ്യക്തമായത്. മൃതദേഹത്തിനരികില്‍ ഇരിക്കുകയായിരുന്നു പ്രതി. കഴുത്തില്‍ ആഴത്തിലുള്ള മുറിവ് വരുത്തിയെന്ന് പൊലീസ് വ്യക്തമാക്കി. മരിച്ച ശേഷവും ഒന്നിലധികം തവണ കുത്തി മുറിവേല്‍പ്പിക്കുകയും ചെയ്തു. സപ്ന ഏഴുമാസം ഗർഭിണിയാണെന്ന് കുടുംബാഗംങ്ങള്‍ പറഞ്ഞു.