ലണ്ടൻ: ഖത്തർ എയർവെയ്സ് വിമാനവും ബ്രിട്ടീഷ് എയർവെയ്‌സ് വിമാനവും തലനാരിഴക്ക് കൂട്ടിയിടിയിൽ നിന്ന് രക്ഷപ്പെട്ടു. ലണ്ടൻ നഗരത്തിനു മുകളിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ഹീത്രോ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ പോയ ഖത്തർ എയർവെയ്സ് വിമാനവും ലണ്ടൻ സിറ്റി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ബ്രിട്ടീഷ് എയർവെയ്‌സ് വിമാനവുമാണ് കൂട്ടിയിടിക്കാൻ പോയത്.
അവസാന നിമിഷം എയർ നാവിഗേഷൻ സംവിധാനങ്ങൾ ഇടപെട്ട് വിമാനങ്ങളുടെ പാത ശരിയാക്കുകയും ഏതാണ്ട് നിശ്ചിതമായ കൂട്ടിയിടി തടയുകയും ചെയ്തതിനെ തുടർന്നാണ് അപകടം ഒഴിവായത്. ഏതാനും നിമിഷം വൈകിയിരുന്നെങ്കിൽ ഇരു വിമാനവും കൂട്ടിയിടിച്ച് വൻ ദുരന്തമുണ്ടാകുമായിരുന്നു.





