ഇത് സഊദി പൗരനോ അതോ പ്രവാസിയോ; എല്ലാം സഊദി പൗരന്മാരോടൊപ്പം, ഖഹ്‌വ ഒഴിച്ച് നൽകി വൈറലായപ്പോൾ, അറബ് ചാനലിലും വൈറൽ താരം, കാഴ്ചയിൽ ആർക്കും സംശയമേ ഇല്ല ഇത്….. | VIDEO

0
144

റിയാദ്: ഇത് സഊദി പൗരനോ അതോ പ്രവാസിയോ, ഒറ്റ നോട്ടത്തിൽ സഊദി പൗരൻ ആണെന്നാണ് ഖഹവാ വാങ്ങി കുടിച്ച സഊദി പൗരന്മാർ പോലും കരുതിയത്. സംസാരം തുടങ്ങിയ പ്പോൾ മാത്രമാണ് ഇത് പ്രവാസിയാണെന്ന് അവർക്കും ബോധ്യമായത്. ഒറ്റ നോട്ടത്തിൽ സഊദി പൗരന്മാരെ പോലും വെല്ലുന്ന തരത്തിലാണ് ഈ പ്രവാസി യുവാവ് ഇവർക്കിടയിൽ കഴിയുന്നത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വൈറൽ താരം സഊദയിലെ പ്രമുഖ അറബ് ചാനലായ അൽ അറബിയ ടിവി യിലും വൈറൽ താരമായി. സഊദി വസ്ത്രം ധരിച്ച് കഹ്‌വ ഒഴിച്ച് നൽകി വൈറലായത് ഹായിലിൽ ജോലി ചെയ്യുന്ന ബംഗ്ലാദേശ് പൗരനാണ്.  “റാഷിദ്” എന്ന ബംഗ്ലാദേശി നിവാസിയെക്കുറിച്ച് ഒരു റിപ്പോർട്ട് സഊദി അറേബ്യയിലെ അൽ അറബിയ ടിവി ചാനൽ സംപ്രേഷണം ചെയ്തു.

ഒമ്പത് വർഷമായി ഇവിടെ ജോലി ചെയ്തു വരികയാണ് ഈ പ്രവാസി യുവാവ്. ഒൻപത് വർഷമായി റാഷിദ് തങ്ങൾക്കുവേണ്ടി ജോലി ചെയ്യുന്നുണ്ടെന്നും “അവൻ നന്നായി ചെയ്യുന്നുവെന്നുംറാഷിദിന്റെ സ്പോൺസറായ ഫഹദ് അൽ ഫാഹിദ് അൽ ത്രിബാനി പറഞ്ഞു, ദൈവത്തിന് നന്ദി, ഞങ്ങൾ അവനെ ഞങ്ങളിൽ ഒരാളായി കണക്കാക്കുന്നു” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഞങ്ങൾ അവനെ പഠിപ്പിക്കുകയും സഊദി വസ്ത്രം ധരിപ്പിക്കുകയും ചെയ്തു, അവൻ അത് ഇഷ്ടപ്പെട്ടു. ഞങ്ങൾ അവനിൽ ഒരു തെറ്റും കണ്ടില്ല. അവനെക്കുറിച്ച് ഞങ്ങൾക്ക് എല്ലാം ശരിയാണ്. അത്രക്ക് ഭംഗിയിലാണ് റാഷിദ് ഓരോ കാര്യങ്ങൾ ചെയ്യുന്നത് സ്പോൺസർ പറയുന്നു. ഞങ്ങളുടെ ഗോത്രത്തിലെ അംഗമായാണ് റാഷിദിനെ ഞങ്ങൾ കണക്കാക്കുന്നത്. അദ്ദേഹത്തെ പരിശീലിപ്പിച്ചു, ഗ്രാമത്തിന്റെ ആചാരങ്ങളും പാരമ്പര്യങ്ങളും അദ്ദേഹം പഠിക്കാൻ തുടങ്ങി.

ഒരു സഊദി പൗരന്റെ വേഷ വിധാനം അദ്ദേഹം സ്വീകരിച്ചു. അദ്ദേഹത്തെ കാണുന്ന ആർക്കും അദ്ദേഹം ബംഗ്ലാദേശിയാണെന്ന് തോന്നുകയെ ഇല്ല”, എന്ന് പ്രദേശവാസിയായ നെയ്ൽ അൽ-ത്രിബാനി പറഞ്ഞു. വൈറൽ വീഡിയോ കാണാം 👇

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക