ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന ആൾക്കൂട്ട അതിക്രമങ്ങൾ രാജ്യത്തിന്റെ പാരമ്പര്യത്തെയും ഐക്യത്തെയും കളങ്കപ്പെടുത്തുന്നു; കാന്തപുരം

0
140

കോഴിക്കോട്: ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന നിയമവിരുദ്ധ-ആൾക്കൂട്ട അതിക്രമങ്ങൾ നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യത്തെയും ഐക്യത്തെയും സാഹോദര്യത്തെയുമാണ് കളങ്കപ്പെടുത്തുന്നതെന്ന് കാന്തപുരം അബൂബക്കർ മുസ്‍ലിയാർ.

ഫേസ് ബുക്കിലെഴുതിയ കുറിപ്പിലാണ് ഛത്തീസ്ഗഢിൽ കന്യാസ്ത്രീകൾക്കുനേരെയുണ്ടായ അതിക്രമത്തിനെതിരെയും ബീഹാറിൽ വോട്ടർപട്ടിക പരിഷ്കരണത്തിന്റെ പേരിൽ ഒരുവിഭാഗം ജനതയുടെ പൗരത്വം തന്നെ സംശയത്തിലാക്കുന്നതിനെതിരെയും അസമിലെ സാധാരണക്കാരെ പുറം തള്ളാനുള്ള നീക്കങ്ങൾക്കെതിരെയും രംഗ​ത്തെത്തിയത്. ​