രണ്ടാം ഭാര്യക്ക് തന്റെ കമ്പനിയുടെ 20% ഓഹരി സമ്മാനമായി നൽകി വരൻ, ആഘോഷമാക്കി നൃത്തവും; സഊദികൾക്കിടയിൽ വൈറലായി വീഡിയോ

0
245

റിയാദ്: സഊദി യുവാവിന്റെ വിവാഹ ആഘോഷ വേദിയിലെ പ്രഖ്യാപനം വൈറലായി. ഹായിൽ അൽ ഹൽവാനി എന്ന ബിസിനസുകാരനായ സഊദി പൗരനാണ് പരസ്യമായി തന്റെ പ്രഖ്യാപനം നടത്തിയത്. വിവാഹ വേദിയിൽ വധു അടുത്തിരിക്കെയാണ് വിവാഹത്തിനെത്തിയ അതിഥികൾക്ക് മുന്നിൽ പ്രഖ്യാപനം നടത്തിയത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തന്റെ സ്വകാര്യ കമ്പനിയിലെ 20% ഓഹരിക്ക് പുറമേ, തന്റെ രണ്ടാമത്തെ ഭാര്യയ്ക്ക് ഒരു ദശലക്ഷം സഊദി റിയാലും സമ്മാനമായി നൽകിയതായി അദ്ദേഹം പ്രഖ്യാപിച്ചു. എന്നാൽ, ഇത് സഊദികൾക്കിടയിൽ വ്യാപകമായ ചർച്ചകൾക്കും വിവാദത്തിനും തിരികൊളുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഹായിലിൽ നടന്ന വിവാഹ ചടങ്ങിനിടെയാണ് ഒരു ഹാളിനുള്ളിൽ ഭാര്യയുടെ അരികിൽ നിൽക്കുന്ന വീഡിയോയിൽ വരൻ പ്രത്യക്ഷപ്പെട്ടത്. അവിടെ അദ്ദേഹം ഒരു ദശലക്ഷം റിയാലും തന്റെ കമ്പനിയിലെ 20% ഓഹരിയും നൽകുമെന്ന് പ്രഖ്യാപിച്ചു, അവിടെ എല്ലാ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മുന്നിൽ വെച്ചായിരുന്നു പ്രഖ്യാപനം. ഇതിന്റെ വീഡിയോ ക്ലിപ്പ് വ്യാപകമായി പ്രചരിക്കുകയും സോഷ്യൽ മീഡിയകളിൽ ട്രെൻഡ് ആകുകയും ചെയ്തു.

പക്ഷേ, ഇതിന്റെ പ്രതികരണങ്ങൾ സമ്മിശ്രമായിരുന്നു. “സമ്മാനം നിങ്ങൾക്കും നിങ്ങളുടെ ഭാര്യക്കും ഇടയിലായിരിക്കണം, എല്ലാവർക്കും ഇതിനെക്കുറിച്ച് അറിയിക്കുന്നത് എന്തിനാണ് എന്നായിരുന്നു ഒരു ട്വിറ്റർ ഉപയോക്താവ് വീഡിയോയിൽ അഭിപ്രായപ്പെട്ടത്. ആട് കൊണ്ടുള്ള വിഭവങ്ങളും ജനപ്രിയ വിഭവങ്ങളും ഉൾപ്പെടെ പരമ്പരാഗത സഊദി വിഭവങ്ങൾ വിളമ്പുന്ന ഒരു റെസ്റ്റോറന്റ് അൽ-ഹൽവാനി നടത്തുന്നുണ്ട്. വൈറൽ പ്രഖ്യാപന വീഡിയോ കാണാം താഴെ 👇

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക