സഊദി തൊഴിൽ മന്ത്രാലയം ഇടപെട്ടു, ഇന്ത്യക്കാർ ഉൾപ്പെടെ 73 ഏഷ്യൻ തൊഴിലാളികൾക്ക് 5.3 ലക്ഷം റിയാൽ നഷ്ടപരിഹാരം

0
3042

റിയാദ്: മേഖലയിലെ മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഇടപെടൽ മൂലം തൊഴിലാളികൾക്ക് ആശ്വാസമായി നഷ്ടപരിഹാരം ലഭ്യമായി. റിയാദിലെ ഒരു പ്രശ്നബാധിത കരാർ കമ്പനിക്കെതിരെ ഇന്ത്യൻ, പാകിസ്ഥാൻ, ബംഗാൾ എന്നീ ഏഷ്യൻ രാജ്യങ്ങളിലെ 73 തൊഴിലാളികൾ സമർപ്പിച്ച പരാതിയിലാണ് മന്ത്രാലയ നടപടി.

സൗഹൃദ സെറ്റിൽമെന്റ് അഡ്മിനിസ്ട്രേഷൻ കേസിൽ ഒത്തുതീർപ്പിൽ എത്തിച്ചേരുകയായിരുന്നുവെന്ന് റിയാദ് മേഖലയിലെ ബ്രാഞ്ച് ഡയറക്ടർ ഡോ: മുഹമ്മദ് അൽ ഹർബി വിശദീകരിച്ചു. തൊഴിലാളികൾക്ക് 5.3 ലക്ഷം റിയാൽ സാമ്പത്തിക കുടിശ്ശിക അടയ്ക്കാനുള്ള തീർപ്പിലെത്തുകയായിരുന്നു.


നിയമപരമായ കാരണമില്ലാതെ തൊഴിലാളികളുടെ അവകാശങ്ങൾ നിറവേറ്റുന്നതിൽ കാലതാമസം വരുത്തരുതെന്ന് സ്ഥാപനങ്ങളോട് ആഹ്വാനം ചെയ്യുന്നതോടൊപ്പം തൊഴിൽ കരാർ അവസാനിപ്പിക്കാനും അടയ്ക്കുന്നതും അനുരഞ്ജനത്തിൽ ഉൾപ്പെടുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സൗഹൃദ സെറ്റിൽമെന്റ് അഡ്മിനിസ്ട്രേഷൻ കേസിൽ ഒത്തുതീർപ്പിൽ എത്തിയതിനാൽ തൊഴിൽ നിയമത്തിൽ പറഞ്ഞിരിക്കുന്ന പിഴകളുടെ പരിധിയിൽ ഇത് വരില്ല.