റിയാദ്: സഊദി ഹജ്ജ് ഉംറ മന്ത്രിയായി ഡോ: തൗഫീഖ് ബിൻ ഫൗസാൻ ബിൻ മുഹമ്മദ് അൽ റബീഅയെ നിയമിച്ചു. തിരു ഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവാണ് ഉത്തരവ് നൽകിയത്. ആരോഗ്യ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയാണ് അൽ റബീയെ പുതിയ പദവിയിലേക്ക് നിയമനം നൽകിയത്. ഫഹദ് ബിൻ അബ്ദുറഹ്മാൻ അൽ ജലാജിൽ ആണ് പുതിയ സഊദി ആരോഗ്യ മന്ത്രി.

കൂടാതെ, അബ്ദുൽ അസീസ് ബിൻ അബ്ദുൽറഹ്മാൻ ബിൻ അബ്ദുൽ അസീസ് അൽ അരീഫിയെ ഗതാഗത, ലോജിസ്റ്റിക്സ് അസിസ്റ്റന്റ് മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി മികച്ച റാങ്കിലുള്ള മന്ത്രിമാരുടെ കൗൺസിൽ ജനറൽ സെക്രട്ടേറിയറ്റിൽ ഉപദേശകനായി നിയമിച്ചു. ലെഫ്റ്റനന്റ് ജനറൽ മുതലഖ് ബിൻ സലിം ബിൻ മുതലഖ് അൽ അസിമയെ ആദ്യത്തെ ലെഫ്റ്റനന്റ് ജനറലായി ഉയർത്തുകയും ചെയ്തു അദ്ദേഹത്തെ സംയുക്ത സേനയുടെ കമാൻഡറായി നിയമനം നൽകിയിട്ടുണ്ട് .
ഡോ: തൗഫീഖ് അൽ റബീഅ പുതിയ ഹജ്ജ് ഉംറ മന്ത്രി




