വാഷിങ്ടൻ: റഷ്യയുമായുള്ള വ്യാപാരബന്ധം തുടർന്നാൽ ഇന്ത്യയും ചൈനയും നേരിടേണ്ടി വരിക കടുത്ത പ്രതിസന്ധിയെന്ന് യുഎസ് സെനറ്റർ. യുഎസിന്റെ മുന്നറിയിപ്പ് വകവയ്ക്കാതെ മുന്നോട്ട് പോയാൽ ഇരുരാജ്യങ്ങളുടെയും സമ്പദ്വ്യവസ്ഥ തരിപ്പണമാക്കുമെന്നും സെനറ്ററും റിപ്പബ്ലിക്കൻ പാർട്ടി അംഗവുമായ ലിൻഡ്സെ ഗ്രഹാം മുന്നറിയിപ്പ് നൽകി.
യുഎസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഗ്രഹാമിന്റെ മുന്നറിയിപ്പ്. റഷ്യയുമായി വ്യാപാരം തുടരുന്ന രാജ്യങ്ങളിൽ നിന്നുള്ള സാധനങ്ങൾക്ക് യുഎസ് സർക്കാർ 500 ശതമാനം തീരുവ ചുമത്തുമെന്ന് നേരത്തെ അഭ്യൂഹം പരന്നിരുന്നു.





