ദുബായ് കെഎംസിസി സ്വീകരണവും യാത്രയയ്പ്പും സംഘടിപ്പിച്ചു

ജിദ്ദ: ഹൃസ്വ സന്ദർശനത്തിന് യു എ ഇ യിൽ എത്തിയ ജിദ്ദ – മലപ്പുറം ജില്ല കെഎംസിസി വൈസ് പ്രസിഡന്റ്‌ നാസർ ഹാജി കാടാമ്പുഴക്ക് ദുബായ് കെഎംസിസി മാറാക്കര പഞ്ചായത്ത്‌ കമ്മിറ്റി സ്വീകരണം നൽകി. ഇതോടൊപ്പം ഉന്നത പഠനത്തിന് ലണ്ടനിലേക്ക് പോകുന്ന കരേക്കാട് മജീദ് കുണ്ട് സ്വദേശി വി. പി മുഹമ്മദ്‌ ഷഹദിന് യാത്രയയ്പ്പും നൽകി. പരിപാടി ദുബായ് കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ്‌ എം. ടി ബക്കർ ഹാജി കരേക്കാട് ഉദ്ഘാടനം ചെയ്തു. ദുബായ് കെഎംസിസി മാറാക്കര പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ പി. ടി അഷ്‌റഫ്‌ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ദുബായ് കെഎംസിസി മലപ്പുറം ജില്ല സെക്രട്ടറി എ. പി ഫക്രുദീൻ, കോട്ടക്കൽ മണ്ഡലം കെഎംസിസി പ്രസിഡന്റ്‌ സി. വി അഷ്‌റഫ്‌, വി. സൈദ്, സി. പി അയ്യൂബ്, കെ. ജലീൽ, പി. ജാഫർ, അഹ്മദ് ശരീഫ് തുടങ്ങിയവർ സംസാരിച്ചു. ദുബായ് കെഎംസിസി മാറാക്കര പഞ്ചായത്ത്‌ കമ്മിറ്റി വക നാസർ ഹാജിക്കുള്ള ഉപഹാരം ബക്കർ ഹാജിയും മുഹമ്മദ്‌ ഷാഹിദിനുള്ള ഉപഹാരം സി. വി അഷ്‌റഫും നൽകി. നാസർ ഹാജി, മുഹമ്മദ്‌ ഷാഹിദ് എന്നിവർ മറുപടി പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി സൈഫുദ്ധീൻ ബാപ്പു സ്വാഗതവും ജലീൽ രണ്ടത്താണി നന്ദിയും പറഞ്ഞു.