- കണ്ണൂരിൽ നിന്ന് കുവൈത്തിലേയ്ക്ക് യാത്ര തിരിച്ച എയർ ഇന്ത്യ എക്സ്പ്രസിന്റെ വിമാനമാണ് ബഹ്‌റൈനിൽ അടിയന്തിര ലാൻഡിംഗ് നടത്തിയത്.
മനാമ: വിമാനയാത്രക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബഹ്‌റൈനിൽ വിമാനത്തിന് അടിയന്തിര ലാൻഡിംഗ് അനുവദിച്ചെങ്കിലും മലയാളി മരണപ്പെട്ടു. കണ്ണൂരിൽ നിന്ന് കുവൈത്തിലേയ്ക്ക് യാത്ര തിരിച്ച എയർ ഇന്ത്യ എക്സ്പ്രസിന്റെ വിമാനമാണ് ബഹ്‌റൈനിൽ അടിയന്തിര ലാൻഡിംഗ് നടത്തിയത്. വിമാനത്തിലെ യാത്രക്കാരനും, കാസർഗോഡ് നീലേശ്വരം സ്വദേശിയുമായ അബ്ദുൽ സലാം ആണ് മരണപ്പെട്ടത്. അറുപത്തിയഞ്ച് വയസായിരുന്നു.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
എയർ ഇന്ത്യ എക്സ്പ്രസ്സ് IX 493 വിമാനമാണ് ബഹ്‌റൈനിൽ അടിയന്തിര ലാൻഡിംഗ് നടത്തി ജീവൻ രക്ഷിക്കാൻ ശ്രമം നടത്തിയത്. യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന്, വിമാനം വഴിതിരിച്ച് വിട്ട് ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയായിരുന്നു.
ലാൻഡിംഗ് ന് ശേഷം ഉടൻ തന്നെ ബഹ്‌റൈനിലെ കിംഗ് ഹമദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രിയിൽ വെച്ച് മരണം സംഭവിച്ചു. അബ്ദുൽ സലാമിനൊപ്പം യാത്ര ചെയ്തിരുന്ന ഒരു ബന്ധുവും ബഹ്‌റൈനിൽ വിമാനത്തിൽ നിന്നിറങ്ങിയിരുന്നു.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





