മഞ്ചേരി തൃപ്പനച്ചി സ്വദേശി ജിദ്ദയിൽ മരണപെട്ടു

0
210

ജിദ്ദ: മഞ്ചേരി തൃപ്പനച്ചി സ്വദേശി ജിദ്ദയിൽ മരണപെട്ടു. പുൽപ്പറ്റ പഞ്ചായത്തിലെ തൃപൻച്ചി പാലക്കാട് കാവുങ്ങപ്പാറ പനോളി അബ്ദുൽ സലാം എന്ന മാനു(43)വാണ് മരണപ്പെട്ടത്. ഇർഫാൻ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്.

20 വർഷത്തോളമായി പ്രവാസിയാണ്. പിതാവ്: മൊയ്തീൻ കുട്ടി. മാതാവ്: ആമിന. ഭാര്യ: സനിയ. മക്കൾ: ഷാമിൽ, ഫാത്തമ ദിൽന, ഫാത്തിമ മിസ്‌ല, ഫാത്തിമ ദിയ.

മരണാനന്തര സഹായങ്ങളും അനുബന്ധ നടപടി ക്രമങ്ങളും ജിദ്ദ കെ എം സി സി വെൽഫയർ വിങ്ങിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.