Friday, 20 March - 2026

ലൈവ് വാർത്തക്കിടെ ഇസ്റാഈൽ വ്യോമാക്രമണം; ഇറങ്ങിയോടി അവതാരക | വീഡിയോ

  • സെൻട്രൽ ഡാമാസ്കസിൽ ശക്തമായ ഇസ്റാഈൽ വ്യോമാക്രമണം

ഡമാസ്‌കസ്: തത്സമയ വാർത്താ പ്രക്ഷേപണത്തിനിടെയാണ് സിറിയൻ പ്രതിരോധ മന്ത്രാലയത്തിൽ ഇസ്‌റാഈൽ ബോംബ് വെച്ച് തകർത്തത് തത്സമയ വാർത്താ പ്രക്ഷേപണത്തിനിടെ തൊട്ടടുത്ത കെട്ടിടത്തിൽ ബോംബ് പതിച്ചതോടെ ഇറങ്ങിയോടി അവതാരക. സിറിയൻ പ്രതിരോധ മന്ത്രാലയത്തിൽ ഇസ്റാഈൽ ബോംബ് വച്ച നിമിഷമാണ് വാർത്താ അവതാരകയുടെ ലൈവ് അവതരണത്തിനിടെ ലോകം കണ്ടത്.

വാർത്ത വായിക്കുന്നതിനിടെയാണ് തൊട്ട് പിറകെയുള്ള കെട്ടിടത്തിൽ ഇസ്റാഈൽ വ്യോമാക്രമണം നടത്തിയത്. വാർത്ത അവതരിപ്പിക്കുന്നതിനിടെ വൻ സ്ഫോടനങ്ങളുടെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കുന്നതിനിടെയാണ് ആ ആക്രമണ ദൃശ്യം കാണാനായത്. ഇതോടെ സ്റ്റുഡിയോയിൽ നിന്ന് അവതാരക വേഗത്തിൽ ഓടി രക്ഷപ്പെട്ടു.

ഡമാസ്കസിലെ പ്രസിഡന്റ് കൊട്ടാരത്തിനടുത്തുള്ള പ്രതിരോധ മന്ത്രാലയ കെട്ടിടം ലക്ഷ്യമിട്ട് ഇസ്റാഈൽ നടത്തിയ വ്യോമാക്രമണമാണ് സ്ഫോടനങ്ങൾക്ക് കാരണമെന്ന് പിന്നീട് വെളിപ്പെടുത്തി.

മധ്യ ഡമാസ്കസിലെ സിറിയൻ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ ഇസ്റാഈൽ ബോംബാക്രമണം | വീഡിയോ👇

മധ്യ ഡമാസ്കസിലെ സിറിയൻ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ ഇസ്റാഈൽ വിമാനം ബോംബാക്രമണം നടത്തിയ വീഡിയോ പുറത്ത്. ലക്ഷ്യമിട്ട സ്ഥലത്തിന് ചുറ്റുമുള്ള സ്ഫോടനത്തിൽ നിന്ന് കട്ടിയുള്ള പുക ഉയരുന്നത് വീഡിയോയിൽ കാണിച്ചു.

സിറിയൻ പ്രസിഡന്റിന്റെ കൊട്ടാരത്തിലും മധ്യ ഡമാസ്കസിലെ സിറിയൻ ജനറൽ സ്റ്റാഫ് ആസ്ഥാനത്തും അവർ ബോംബാക്രമണം നടത്തിയതായി ഒരു ഇസ്റാഈൽ സുരക്ഷാ സ്രോതസ്സിനെ ഉദ്ധരിച്ച് ഇസ്രായേലിന്റെ ചാനൽ 2 പറഞ്ഞു.

സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ-ഷറയുടെ ഔദ്യോഗിക വസതിയായ “പീപ്പിൾസ് പാലസ്” എന്നറിയപ്പെടുന്ന സിറിയൻ തലസ്ഥാനമായ ഡമാസ്കസിലെ പ്രസിഡന്റ് കൊട്ടാരം ലക്ഷ്യമിട്ട് ഇസ്റാഈൽ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയതായി ഒരു ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ബുധനാഴ്ച റിപ്പോർട്ട് ചെയ്തു.

ബോംബാക്രമണത്തെക്കുറിച്ച് സിറിയൻ അധികൃതർ ഇതുവരെ ഔദ്യോഗികമായി ഒരു പ്രസ്താവനയും പുറപ്പെടുവിച്ചിട്ടില്ല, അതേസമയം നഷ്ടങ്ങളുടെ വ്യാപ്തിയോ ആക്രമണത്തിൽ എന്തെങ്കിലും നാശനഷ്ടങ്ങൾ സംഭവിച്ചോ എന്നത് ഇപ്പോഴും അജ്ഞാതമാണ്.

Most Popular

error: