Thursday, 19 March - 2026

തർക്കത്തിനു പിന്നാലെ വാഹനം അടിച്ചു തകർത്തതോടെ പ്രകോപനം; തന്റെ മുൻ കാമുകിയെ യുവാവ് നടുറോഡിൽ വെടിവച്ചു കൊന്നു | VIDEO

തർക്കത്തിനു പിന്നാലെ വാഹനം അടിച്ചു തകർത്തതോടെ അരിശം കയറിയ യുവാവ് തന്റെ മുൻ കാമുകിയെ നടുറോഡിൽ വെടിവച്ചു കൊന്നു. ഞെട്ടിക്കുന്ന സംഭവത്തിന്റെ സിസിടിവി വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.  മെക്സിക്കോയിലാണ് സംഭവം.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഒരു മെക്സിക്കൻ യുവാവ് തന്റെ “മുൻ കാമുകിയെ” അവളുടെ വീടിന് മുന്നിൽ വെച്ച് കൊലപ്പെടുത്തുന്ന രംഗങ്ങളാണ് വീഡിയോയിൽ ഉള്ളത്.

വീടിനു സമീപം എത്തിയ യുവാവിനോട് പെൺകുട്ടി  തന്റെ വീട്ടിൽ നിന്ന് മാറാനും തന്നെ പിന്തുടരരുതെന്നും ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമെന്നാണ് വാർത്തകൾ.  പെൺകുട്ടിയുടെ ആവശ്യം പക്ഷേ അയാൾ വിസമ്മതിച്ചു. ഇരുവർക്കുമിടയിലെ തർക്കം രൂക്ഷമാകുകയും യുവതി കയ്യി കിട്ടിയ വസ്തുക്കൾ കൊണ്ട് യുവാവിന്റെ കാർ അടിച്ചു തകർക്കാൻ ശ്രമം തുടങ്ങി.

ഇതോടെയാണ് കാറിൽ കരുതിയ തോക്കെടുത്ത് യുവാവ് തൊട്ടടുത്ത് നിന്ന് പെൺകുട്ടിയുടെ നെഞ്ചിലേക്ക് വെടിവെച്ചത്. യുവാവ് തന്റെ കൈവശമുണ്ടായിരുന്ന ഒരു ഓട്ടോമാറ്റിക് റൈഫിൾ പുറത്തെടുത്ത് പെൺകുട്ടിക്ക് നേരെ നിരവധി വെടിയുണ്ടകൾ ഉതിർത്തു. പിന്നാലെ രക്തത്തിൽ കുളിച്ച് അവൾ നിലത്ത് വീണു മരിച്ചു.

പെൺകുട്ടി മരിച്ചതോടെ പ്രതിയായ യുവാവ് കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് കാറിൽ ഓടി രക്ഷപ്പെട്ടു, അതേസമയം നിരവധി ആളുകൾ അവനെ പിടികൂടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് പോലീസ് അയാളെ അറസ്റ്റ് ചെയ്തു. ഞെട്ടിക്കുന്ന വീഡിയോ 👇

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: