അവധി കഴിഞ്ഞ് റിയാദിൽ വിമാനിറങ്ങിയ ഉടൻ തൃശ്ശൂർ സ്വദേശി എയർപോർട്ടിൽ കുഴഞ്ഞു വീണ് മരിച്ചു

0
276

റിയാദ്: അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് മടങ്ങിയെത്തിയ മലയാളി വിമാനത്താവളത്തിൽ ഇറങ്ങിയതിനു പിന്നാലെ കുഴഞ്ഞു വീണ് മരിച്ചു. റിയാദ് എയർപോർട്ടിൽ എത്തിയ തൃശൂർ സ്വദേശിയാണ് വിമാനമിറങ്ങി ഏതാനും മണിക്കൂറുകൾക്കുള്ളിൽ കുഴഞ്ഞു വീണ് മരിച്ചത്. അൽ ജൗഫ് മൈഖോവയിൽ ജോലി ചെയ്ത് വന്നിരുന്ന തൃശൂർ മണ്ണംപേട്ട സ്വദേശി രാജു ഇടശ്ശേരി പാപ്പുകുട്ടി (59) യാണ് ചൊവ്വാഴ്ച രാവിലെ മരണപ്പെട്ടത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തിങ്കളാഴ്ച രാത്രി കൊച്ചിയിൽ നിന്ന് പുറപ്പെട്ട സഊദി എയർലൈൻസിൽ എത്തിയ ഇദ്ദേഹം രാവിലെ റിയാദിൽ വിമാനമിറങ്ങിയതായിരുന്നു. കണക്ഷൻ വിമാനത്തിൽ അൽ ജൗഫിലേക്ക്  പോകേണ്ടതായിരുന്നു. റിയാദിൽ നിന്നും അൽ ജൗഫിലേക്കുള്ള ഡോമസ്ടിക് വിമാനം നഷ്ടമായതിനെ തുടർന്ന് ബസ്സിൽ പുറപ്പെടാനിരിക്കെയാണ് കുഴഞ്ഞു വീണത്.

റിയാദ് എയർപോർട്ടിൽ കുഴഞ്ഞ് വീണ് എയർപോർട്ട് ഹോസ്പിറ്റലിൽ അഡ്മിറ്റാവുകയായിരുന്നു. മരണം സ്ഥിരീകരിച്ച മൃതദേഹം അവിടെ നിന്നും റിയാദ് ശുമൈസി ഹോസ്പിറ്റലിലേക്ക് മാറ്റി. റിയാദിൽ നിന്നും 1100 കിലോമീറ്റർ അകലെ അൽ ജൗഫ് മൈഖോവയിൽ 30 വർഷത്തിലധികമായി മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു.

ഭാര്യയും രണ്ടു പെൺമക്കളുമടങ്ങുന്ന കുടുംബമാണ്. ഒരു മകളുടെ വിവാഹം കഴിഞ്ഞു. നിയമ നടപടി ക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. അൽ ജൗഫിലെ മൈഖോവയിലും ദോമയിലും സക്കാക്കയിലുമൊക്കെ ഒരു പാട് സുഹൃത്തുക്കളും എല്ലാവരാലും അറിയപ്പെടുന്ന വ്യക്തിയുമായിരുന്നു മരണപ്പെട്ട രാജു ഇടശ്ശേരി പാപ്പുകുട്ടി.

റിപ്പോർട്ട്: യൂനുസ് പരപ്പിൽ, റിയാദ് 

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക