- നിമിഷപ്രിയ മോചന ആക്ഷൻ കൗൺസിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്ക് നന്ദി അറിയിച്ചു
ആരാണ് ഷെയ്ഖ് ഹബീബ് ഉമര്‍?, കേരളവുമായി ബന്ധം എങ്ങനെ?
നിമിഷപ്രിയയുടെ വധശിക്ഷയിൽ കാന്തപുരത്തിന്റെ ഇടപെടലില്‍ യെമനില്‍ ചര്‍ച്ച നടന്നതോടെ ആശ്വാസ വാർത്തകൾക്കായി കേരളം കാത്തിരിക്കുന്നതിനിടെ ആദ്യ വാർത്ത വന്നെത്തി. കാന്തപുരം മുസ്ലിയാരുടെ ഇടപെലിൽ നിമിഷപ്രിയയുടെ വധ ശിക്ഷ മരവിപ്പിച്ചു. ഇന്ന് നടക്കുന്ന ചർച്ചയിൽ അവസാന പ്രതീക്ഷയിലായിരുന്നു മലയാളി സമൂഹം.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനെ തുടര്‍ന്ന് യെമനിലെ പ്രസിദ്ധ സൂഫി പണ്ഡിതനായ ഷെയ്ഖ് ഹബീബ് ഉമറിന്റെ പ്രതിനിധി ഭരണകൂട പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയാണ് നിർണ്ണായകമായത്.
ആരാണ് ഷെയ്ഖ് ഹബീബ് ഉമര്‍?, കേരളവുമായി ബന്ധം എങ്ങനെ?
ലോകത്ത് ഏറ്റവും സ്വാധീനമുള്ള മുസ്ലിം നേതാക്കളിലൊരാളാണ് യമനിലെ ശൈഖ് ഹബീബ് ഉമര്‍. കാന്തപുരവുമായി ആഴത്തിലുള്ള ബന്ധം അദ്ദേഹത്തിനുണ്ട്. യമൻ സ്വദേശിയായ ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതനാണ് ഹബീബ് ഉമർ ബിൻ ഹഫീസ്. യമനിലെ പൗരാണിക സൂഫി നഗരമായ തരീമിലാണ് ഇദ്ദേഹം ജനിച്ചത്. ജോർദാനിലെ അമ്മാൻ ദി റോയൽ ഇസ്ലാമിക് സ്ട്രാറ്റജിസ് സ്റ്റഡീസ് സെന്റർ പ്രസിദ്ധീകരിച്ച ലോകത്തെ സ്വാധീനിച്ച അഞ്ഞൂറ് മുസ്ലിം വ്യക്തികളിൽ ഒരാളായി ഇദ്ദേഹത്തെ തെരഞ്ഞെടുത്തിട്ടുണ്ട്.
പല ഘട്ടങ്ങളിലായി അദ്ദേഹം കാന്തപുരം വിഭാഗത്തിന്റെ വിവിധ സ്ഥാപനങ്ങളിലും പരിപാടികളിലും പങ്കെടുക്കാനായി കേരളത്തിൽ എത്തിയിട്ടുമുണ്ട്. സത്യത്തിൽ കേന്ദ്ര സർക്കാർ പോലും ഇടപെടാൻ ഏറെ മടിച്ച കേസിലാണ് കാന്തപുരം ഉസ്താദിന്റെ ധീരമായ ഇടപെടൽ..
നോര്‍ത്ത് യെമനിലാണ് ചർച്ചകൾ നടന്നത്. ഷെയ്ഖ് ഹബീബ് ഉമറിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്മാന് അലി മഷ്ഹൂര്‍, യെമന്‍ ഭരണകൂട പ്രതിനിധികള്‍, ജിനായത് കോടതി സുപ്രീം ജഡ്ജ്, കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്, ഗോത്ര തലവന്മാര് എന്നിവരാണ് ആദ്യ യോഗത്തില്‍ പങ്കെടുത്തത്. ദിയാ ദനത്തിന് പകരമായി കുടുംബം മാപ്പ് നല്കി വധ ശിക്ഷയില്‍ നിന്ന് ഒഴിവാക്കുകയും മോചനം നല്‍കുകയും വേണമെന്ന കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ ആവശ്യം കുടുംബത്തിന് മുമ്പാകെ അവതരിപ്പിച്ചിരുന്നു. കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ കുടുംബവുമായും ഗോത്ര നേതാക്കളുമായും നടത്തിയ ചർച്ചയിലാണ് തീരുമാനം ഉണ്ടായത്.
വധശിക്ഷ മരവിപ്പിച്ചതിന് പിന്നാലെ നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടൽ നടത്തുന്ന ആക്ഷൻ കൗൺസിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്ക് നന്ദി അറിയിച്ചു. ഹബീബ് അബ്ദുൾ റഹ്മാൻ മഹ്ഷൂസിൻ്റെ നേതൃത്വത്തിലുള്ള ഷൈഖ് ഹബീബ് ഉമർ ബിൻ ഹബീദുല്ലിൻ്റെ ഉന്നതതല സംഘം തലാലിൻ്റെ ജന്മനാടായ ഉത്തര യമനിലെ ദമാറിലാണ് ചർച്ചകൾക്ക് നേതൃത്വം നൽകിയത്.
ഉത്തരയമനിലെ ഗോത്രവിഭാഗങ്ങൾക്കിടയിൽ വൈകാരികത ആളിക്കത്തിയ വിഷയമായിരുന്നു തലാലിൻ്റെ കൊലപാതകം. ഈയൊരു സാഹചര്യത്തിൽ തലാലിൻ്റെ കുടുംബവുമായി സംസാരിക്കാൻ കഴിയാത്ത സാഹചര്യം തന്നെയുണ്ടായിരുന്നു. എന്നാൽ കാന്തപുരത്തിൻ്റെ ഇടപെടലോടെ കുടുംബവുമായി സംസാരിക്കാൻ സാധിച്ചു എന്നതാണ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള നീക്കങ്ങളിൽ നിർണ്ണായകമായത്. കേന്ദ്ര സർക്കാരിന് പോലും ഇടപെടാൻ പരിമിതിയുണ്ടായിരുന്ന വിഷയത്തിലായിരുന്നു കാന്തപുരം ഇടപെട്ട് അനൗദ്യോഗിക ചർച്ചകൾക്കുള്ള സാധ്യത തുറന്നത്.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





