സഊദിയിൽ ഗുരുതര ട്രാഫിക് അപകടങ്ങളിൽ 36 ശതമാനം കുറവ്, അപകട സാമ്പത്തിക ബാധ്യത 6 ബില്യൺ റിയാലും കുറഞ്ഞു

0
1198

റിയാദ്: സഊദിയിൽ ട്രാഫിക് അപകടങ്ങൾ 36 ശതമാനം കുറഞ്ഞതായി റിപ്പോർട്ട്. ഇതേ തുടർന്ന് അപകടങ്ങളുടെ ഫലമായുണ്ടാകുന്ന സാമ്പത്തികച്ചെലവ് ഏകദേശം 6 ബില്യൺ റിയാൽ കുറഞ്ഞതായും നാഷണൽ സെന്റർ ഫോർ റോഡ് സേഫ്റ്റി അറിയിച്ചു. ട്രാഫിക് അപകടങ്ങൾ മൂലമുണ്ടാകുന്ന മരണങ്ങൾ കുറയ്ക്കുന്നതിനുള്ള റോഡ് സുരക്ഷാ സംരംഭം സമീപ വർഷങ്ങളിൽ മന്ത്രാലയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യമായിയിരുന്നു. ഇതാണ് ഗുരുതരമായ ട്രാഫിക് അപകടങ്ങൾ 36 ശതമാനം കുറയ്ക്കുന്നതിന് കാരണമായത്.

റോഡുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി ഗതാഗത, ലോജിസ്റ്റിക് മന്ത്രാലയം നടത്തിയ നിരന്തരമായ പരിശ്രമങ്ങളുടെ ഫലമായി 2019 ൽ ആഗോളതലത്തിൽ 26-ആം സ്ഥാനത്തേക്ക് സഊദിയെ ഉയർത്തിയിട്ടുണ്ട്. 2016 ൽ ഇത് 37 ആം സ്ഥാനത്തായിരുന്നു. ആഗോളതലത്തിൽ ആറാമത്തേതായി മാറാനാണ് രാജ്യം ലക്ഷ്യമിടുന്നത്.

ട്രാഫിക് അപകടങ്ങൾ മൂലമുണ്ടാകുന്ന പരിക്കുകളും 30 ശതമാനം കുറഞ്ഞിട്ടുണ്ട്. ട്രാഫിക് അപകടങ്ങളുടെ മരണനിരക്ക് 100,000 ആളുകളിൽ ഏകദേശം 29 ൽ നിന്ന് 13.5 ശതമാനം ആയും കുറഞ്ഞു. ഇത് മൂലം അപകടങ്ങളുടെ ഫലമായുണ്ടാകുന്ന സാമ്പത്തിക ചെലവ് 6 ബില്യൺ റിയാൽ കുറയ്ക്കുന്നതിനും സഹായകരമായിട്ടുണ്ട്.

2018 ഒക്ടോബറിൽ സ്ഥാപിതമായ നാഷണൽ സെന്റർ ഫോർ റോഡ് സേഫ്റ്റി, ദേശീയ പരിവർത്തന പരിപാടി 2020 ലെ ട്രാഫിക് മരണങ്ങൾ കുറയ്ക്കുന്നതിനുള്ള ഏജൻസികൾ തമ്മിലുള്ള ഏകോപനത്തിലൂടെയും ആവർത്തിച്ചുള്ള അപകടങ്ങളുടെ വിശകലന റിപ്പോർട്ടുകൾ പരിശോധിച്ചുമാണ് മുൻകരുതൽ കരുതൽ നടപടികൾ കൈകൊള്ളുന്നത്.

2016 നും 2020 നും ഇടയിൽ ട്രാഫിക് സുരക്ഷാ സൂചകങ്ങൾ മെച്ചപ്പെടുത്തുന്നതിനായും ട്രാഫിക് മരണങ്ങൾ കുറയ്ക്കുന്നതിനായും 3 ബില്യൺ റിയാലിന്റെ റോഡ് സുരക്ഷാ പ്രോഗ്രാം മന്ത്രാലയം കണക്കാക്കിയിരുന്നു.