ഇന്ത്യയിൽ ലഭ്യമായിത്തുടങ്ങിയ പാക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് വീണ്ടും വിലക്ക്

ന്യൂഡൽഹി: കഴിഞ്ഞ ദിവസം വിലക്ക് നീക്കപ്പെട്ട പാക്കിസ്ഥാനി യുട്യൂബ്, സമൂഹമാധ്യമ അക്കൗണ്ടുകൾ ഇന്ത്യ വീണ്ടും വിലക്കി. സാങ്കേതികത്തകരാർ മൂലമാണ് കഴിഞ്ഞ ദിവസം അബദ്ധത്തിൽ വിലക്ക് നീക്കിയതെന്നു സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെയാണ് പാക്ക് നടന്മാർ, സെലിബ്രിറ്റികൾ ഉൾപ്പെടെ അനേകം പേരുടെ അക്കൗണ്ടുകൾ വിലക്കിയത്. 

ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ ഇന്ത്യ വിലക്കേർപ്പെടുത്തിയ പാക്കിസ്ഥാനിൽനിന്നുള്ള യുട്യൂബ്, സമൂഹമാധ്യമ അക്കൗണ്ടുകൾ കഴിഞ്ഞ ദിവസം ഇന്ത്യയിൽ ലഭ്യമായിത്തുടങ്ങിയിരുന്നു. പാക്ക് നടന്മാർ, സെലിബ്രിറ്റികൾ അടക്കമുള്ളവരുടെ അക്കൗണ്ടുകൾ ഇതിൽ ഉൾപ്പെടും. കേന്ദ്രസർക്കാർ പ്രതികരികാത്തതിനാൽ വിലക്ക് ഇന്ത്യ ഔദ്യോഗികമായി നീക്കിയതാണോയെന്നു വ്യക്തതയില്ലായിരുന്നു.