- വടക്കൻ സഊദി അറേബ്യയുടെ ആകാശത്ത് ആണ് ഇന്നലെ വൈകീട്ട് ഒരു തിളങ്ങുന്ന വസ്തു ശിഥിലമാകുന്നത് ശ്രദ്ധയിൽ പെട്ടത്
റിയാദ്: സഊദി ആകാശത്ത് തിളങ്ങുന്ന വസ്തു കത്തിചാമ്പലായതിനെ കുറിച്ച് അന്വേഷണം നടത്തി പ്രദേശവാസികൾ. സംഭവം ശ്രദ്ധയിൽ പെട്ടവർ ഈ അപൂർവ്വ ജ്യോതിശാസ്ത്ര പ്രതിഭാസം എന്താണെന്ന അന്വേഷണത്തിലാണ്. സംഭവത്തിൽ ജിദ്ദ ജ്യോതിഷ കേന്ദ്രം അവരുടെ നിഗമനവും പുറത്ത് വിട്ടു.
ഇന്നലെ വൈകീട്ട് അതായത് ജൂലൈ 2 ബുധനാഴ്ച വൈകുന്നേരം, വടക്കൻ സഊദി അറേബ്യയ്ക്ക് മുകളിലുള്ള ആകാശം ഒരു ശ്രദ്ധേയമായ ജ്യോതിശാസ്ത്ര പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ചത്. പ്രകാശമാനമായ വസ്തു ആകാശത്തിലൂടെ കടന്നുപോകുന്നതോടെ പതിയെ പതിയെ വസ്തു കത്തി തീരുന്നതാണ് പ്രദേശവാസികൾ നിരീക്ഷിച്ചത്.
ഈ സംഭവത്തെക്കുറിച്ച് നിരവധി ചോദ്യങ്ങളാണ് ഉയർന്നത്. ഇത് ഒരു ഉൽക്കാശിലയാണോ, ഉപഗ്രഹമാണോ, അതോ സൗരപ്രവർത്തനം ബാധിച്ച ബഹിരാകാശ അവശിഷ്ടമാണോ? എന്നിങ്ങങ്ങനെ ഉയരുന്നു ചോദ്യങ്ങൾ.
ജിദ്ദ ജ്യോതിശാസ്ത്ര സൊസൈറ്റിയുടെ പ്രാഥമിക വിശകലനത്തിൽ ഒരു ഉൽക്കാശിലയോ സജീവ ഉപഗ്രഹമോ ആയി വസ്തു കണക്കാക്കപ്പെടുന്നു. ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുമ്പോൾ കത്തിനശിച്ച ബഹിരാകാശ മാലിന്യമാകാനാണ് സാധ്യതയെന്ന് ഇവർ സൂചിപ്പിക്കുന്നു. എങ്കിലും വർദ്ധിച്ച ബഹിരാകാശ പ്രവർത്തനത്തിന്റെ ഫലമായി സംഭവിക്കുന്ന പ്രകൃതി പ്രതിഭാസങ്ങളുടെ ഭാഗമായ ഈ പ്രതിഭാസം ഭീഷണിയുമില്ലെന്ന് അസോസിയേഷൻ സ്ഥിരീകരിച്ചു.





